Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]
എല്ലാവരുടെയും അടുത്ത് നിന്നും കിട്ടുന്നത് നിനക്ക് 100% അർഹിച്ച പ്രതികരണം ആണ്. ഞാൻ ഒക്കെ നിന്നോട് എന്ത് ചെയ്തിട്ടാടി നീ എന്നോട് ഇങ്ങനെ ഒക്കെ..." റാഷിക ചോദിച്ചു.
"നീ ഒന്നും ചെയ്തില്ല അത് സത്യം ആണ്. വീട്ടിൽ ഇത്രെയും പ്രെശ്നം ആയപ്പോഴും നീ ഒന്നും ചെയ്തില്ല, മിണ്ടാതെ ഒരു മൂലയിൽ ഇരുന്നു. വീട്ടുകാർ മുഴുവൻ നിന്നെ മാത്രം നോക്കി എന്നെ ഒഴിവാക്കിയപ്പോഴും നീ മിണ്ടാതെ ഇരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ശാപം എന്റെ കൂടെ തന്നെ ഈ ഭൂമിയിലേക്ക് വന്ന നീ ആണ്" കരച്ചിലിന്റെ വക്കിൽ എത്തിയ ആഷിക രൗദ്രം ഭാവത്തോട് കൂടി തന്നെ പറഞ്ഞു.
"ആഷിക്കേ..." എന്നും പറഞ്ഞ് അവളെ അടിക്കാനായി അവളുടെ അമ്മ അവൾക്ക് നേരെ കൈ ഓങ്ങി കൊണ്ട് വന്നു. അപ്പോഴേക്കും അച്ഛൻ അമ്മയെ തടഞ്ഞു.
"എന്താ പദ്മിനി നീ ഈ കാണിക്കുന്നേ"
"അവൾ പറഞ്ഞത് കെട്ടിലെ. ഈ അഹങ്കാരം പിടിച്ച അസ്സതിനെ ഞാൻ ഒരു പാഠം പഠിപ്പിക്കും" അമ്മ പറഞ്ഞു.
"നിന്നെ ഞാൻ കാണിച്ച് താരമെടി. ഞാൻ നിനക്കൊരു ശാപം ആണ് അല്ലെ, നീ ഈ പറഞ്ഞത് നിനക്ക് അങ്ങനെ തന്നെ തോന്നാൻ വേണ്ടി ഉള്ള എല്ലാം ഞാൻ ഇനി മുതൽ ചെയ്യും" അവൾക്ക് നേരെ വന്ന കൊണ്ട് റാഷിക പറഞ്ഞു.
"എന്താ മോളെ ഈ കാണിക്കുന്നേ മാറി നിന്നെ, നീ റൂമിലേക്ക് പോവാൻ നോക്ക്" അവിടെ ഒരു സംഘർഷം ഉണ്ടാവേണ്ട എന്നുകരുതി അച്ഛൻ റാഷികയോട് പറഞ്ഞു.
കണ്ണുകൾ ഉരുട്ടി വല്ലാത്ത ഒരു പാക്കയോട് കൂടി റാഷിക കുറച്ച് നേരം
💬 Comments
View all comments