0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 667

അവളുടെ ഫോൺ അടിച്ചത് ആയിരുന്നു, ഹൃതിക്.

ഹൃതിക് : ഹാലോ പ്രിയപത്നി

ആഷിക : ഹ്മ്മ്, എന്ത് പറ്റി നാഥാ

ഹൃതിക് : ഹാ ഹാ... ഉറങ്ങിയോ നീ, വീട്ടിൽ വല്ല പ്രേശ്നവും ഉണ്ടായോ

ആഷിക : ഇതൊക്കെ ഞാൻ ഇനി പ്രേത്യേകം എടുത്ത് പറയേണ്ട ആവിശ്യം ഉണ്ടോ. നീ അത് വിട്, എന്താ വിളിച്ചത് എന്ന് പറ

ഹൃതിക് : എന്താടി എന്റെ ഭാര്യയെ വിളിക്കാൻ എനിക്ക് വല്ല കാരണവും വേണോ

ആഷിക : അത് ശെരിയാണ്. നമ്മൾ അല്ലേലും എന്നും വിളിക്കാറ് ഉള്ളതാണലോ രാത്രി

ഹൃതിക് : പക്ഷെ അങ്ങനെ എല്ലാ രാത്രിയും പോലെ അല്ലാലോ ഇന്നത്തെ രാത്രി

ആഷിക : എന്താണാവോ

ഹൃതിക് : ഇന്ന് നമ്മളുടെ ഫസ്റ്റ് നൈറ്റ് ആണലോ.

ആഷിക : വേണ്ട വേണ്ട, എന്റെ അടുത്ത് നിന്റെ കൊഞ്ചി കുഴയൽ വേണ്ട

ഹൃതിക് : ഇന്ന് എന്തൊക്കെ സംഭവിക്കേണ്ടത് ആയിരുന്നു. ആഹ്, എന്റെ സമയം തീരെ ശെരിയല്ല

ആഷിക : ഓഹ്, ഞാൻ വന്നതിന് ശേഷം നിന്റെ സമയം ശെരിയല്ല അല്ലെ

ഹൃതിക് : നീ എന്തിനാടി എഴുതാപ്പുറം വായിക്കുന്നത്, ഞാൻ അങ്ങനെ വല്ലതും പറഞ്ഞോ

ആഷിക : അമ്മെ എന്നെ എന്തൊക്കെ ആണ് പറഞ്ഞത് എന്ന് അറിയോ, അച്ഛന്റെ അടുത്ത് ഞാൻ എങ്ങനെ ഒക്കെ ആണ് സംസാരിക്കേണ്ടി വന്നത് എന്ന് അറിയോ, ഞാൻ ഇപ്പൊ സംസാരിച്ചത് കാരണം റാഷിക എങ്ങനെ ഒക്കെ മാറി എന്നറിയോ. ഞാൻ നിനക്ക് വേണ്ടി ഇവരോട് ഇങ്ങനെ ഒക്കെ ചെയ്യുമ്പോ നീ എന്നെ

💬 Comments

View all comments