0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 669

പറഞ്ഞു, അവൾക്ക് പെട്ടന് തോന്നിയ ദേഷ്യം അവൾ തീർത്തത് ഹൃതികിന്റെ മേലെ ആയിരുന്നു എന്ന് മാത്രം. ജോലിയുടെ തിരക്കുകൾ ആയിരുന്നു ഹൃതിക്കിന്, അച്ഛൻ കമ്പനിയിലെ കുറച്ച് പണികൾ കൊടുത്തതിന്റെ തിരക്കിൽ ആയിരുന്നു ആഷികയും. പക്ഷെ അവളുടെ വീട്ടിലെ പ്രധാന പ്രെശ്നം ഇപ്പൊ ഹൃതിക് അല്ലായിരുന്നു... കാണുമ്പോ കാണുമ്പോ കൊമ്പ് കോർക്കാൻ നിൽക്കുന്ന ആഷികയും റാഷികയും ആണ്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ വരെ കണ്ട മിണ്ടാതെ തിരിഞ്ഞു പോയിരുന്ന റാഷിക ഇപ്പൊ അവളുടെ അടുത്തേക്ക് വന്ന അടി ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. ആഷിക ഉൾപ്പെടെ വീട്ടിൽ ഉള്ള എല്ലാരും റാഷികയെ ആദ്യമായിട്ട് ഇങ്ങനെ കാണുന്നത് കൊണ്ട്, വല്ലാതെ ഞെട്ടുകയും എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുകയും ചെയ്തു.

"നിനക്ക് എന്താടി. ഞാൻ അങ്ങോട്ട് എന്തേലും പറഞ്ഞ് വരുന്നുണ്ടോ..." ആഷിക ചോദിച്ചു. അത് കേട്ടതും റാഷിക അവളുടെ മുടികുത്തിന് പിടിച്ച ശേഷം അവൾ തള്ളി മാറ്റി.

"നിനക്ക് ഞാൻ വല്യ ശാപം ആണലോ, അതിന്റെ ശെരിക്കുത് അർഥം എന്താണ് എന്ന് നിനക്ക് ഞാൻ കാണിച്ച് തരാം" റാഷിക പറഞ്ഞു. അതിനുശേഷം അവൾ വീണ്ടും ആഷികയുടെ മുടി പിടിക്കാനായി കൈ എത്തിച്ചു, പക്ഷെ ഇത്തവണ ആഷിക അത് തടഞ്ഞു. രാശികയുടെ കൈ തിരിച്ച് പിടിച്ച് അവളുടെ കാൽ മുട്ടിൽ ഒരു തട്ട് കൊടുത്ത ശേഷം അവളെ താഴെ ഇട്ടു. ആഷിക അവളുടെ ഒരു കൈ കൊണ്ട് റാഷികയുടെ ഒരു കൈയിൽ അവൾ ലോക്ക് ഇടുകയും മറ്റേ കൈ കൊണ്ട് അവളുടെ മുഖം പിടിച്ച് നിലത്തേക്ക് അമർത്തുകയും ചെയ്തു.

"അഹ്... അയ്യോ അമ്മെ" റാഷിക നിലത്ത്

💬 Comments

View all comments