0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12 [Malini Krishnan]

Author : Malini Krishnan Read All Parts 670

കിടന്ന് വേദന കൊണ്ട് കരയാൻ തുടങ്ങി.

"നിന്നെ പോലെ വെറുതെ പേടിച്ചും വീട്ടിൽ ഇരുന്നും നടന്ന പെണ്ണല്ല ഞാൻ. ദിവസവും എന്തേലും ഒക്കെ സ്പോർട്സും കളിച്ച് ഇതിലും വല്യ കാര്യങ്ങൾ നേരിട്ടവളാ ഞാൻ. ഞാൻ വിചാരിച്ചിരുനെകിൽ ഇതിനും മുന്നേ നിന്നെ പിടിച്ച് ഇതുപോലെ കിടത്താം ആയിരുന്നു. വേണ്ട പോട്ടെ എന്ന് വിചാരിച്ച് അടങ്ങി ഇരിക്കുമ്പോ മെക്കിട്ട് കേറാൻ വരുന്നോ" ആഷിക പറഞ്ഞു.

"അഹ് വിടടി വേദനിക്കുന്നു"

"അടങ്ങി ഒതുങ്ങി നിന്റെ പണിയും നോക്കി ഇതെല്ലം ഒരു മൂലക്ക് ഇരുന്നോണം, ഇല്ലെങ്കിൽ ഇതൊന്നും ആയിരിക്കില്ല നിനക്കിനി കിട്ടാൻ പോവുന്നത്"

"എനിക്ക് അങ്ങനെ ഒരു ഉദ്ദേശം ഇല്ല. നീ ഇങ്ങോട്ട് ഇത്രയും തന്നിട്ട് ഉണ്ടെകിൽ ഞാനും അതുപോലെ തന്നെ തിരിച്ച് തന്നിരിക്കും" ദേഷ്യം കൊണ്ട് ചുവന്ന് തുടുത്ത കണ്ണുകളാൽ നോക്കി കൊണ്ട് റാഷിക പറഞ്ഞു.

"ഇത്രെയും ദിവസം ഓരോന്ന് ചെയ്ത ധൈര്യത്തിൽ ആണ് ഇതൊക്കെ പറയുന്നത് എങ്കിൽ അത് വേണ്ട മോളെ. ഞാൻ വിചാരിച്ച നിന്നെ ഏത് ചെയ്യാൻ പാട്ടും എന്ന് എനിക്ക് പോലും അറിയില്ല" ആഷിക പറഞ്ഞു.

"ആഷിക..." പെട്ടന് മുന്ന് വാതിൽ തുറന്ന് കൊണ്ട് ഉള്ളിലേക്ക് കേറി വന്ന അവരുടെ അമ്മ കണ്ടത്ത് രണ്ടുപേരും കൂടി അടി ഉണ്ടാകുന്നത് ആയിരുന്നു. അമ്മ വേഗം തന്നെ രണ്ടുപേരുടെയും അടുത്തേക്ക് ഓടി ചെന്ന ശേഷം അവരെ പരസ്പരം മാറ്റി നിർത്തി.

"എടി മഞ്ജു... നീ ഇതൊന്നും കാണുനിലെ, നിന്നെ ഒക്കെ പിന്നെ എന്തിനടി ഇവിടെ പണിക്ക് നിർത്തിയിരിക്കുന്നത്" അമ്മ അവിടെ പണിക്ക് വരുന്ന ചേച്ചിയോട് പറഞ്ഞു. അവർ കാര്യം എന്താണ്

💬 Comments

View all comments