0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 458

ഉള്ളിലേക്ക് പോയി. ഇവൾക്ക് ഇത് എന്നാലും എന്തോ പറ്റി, പതിവിലും നല്ല രീതിയിൽ സംസാരിക്കുന്നു, സാം എന്ന് വിളിക്കുന്നു... വഴി തെളിഞ്ഞ് തുടങ്ങിയോ കർത്താവേ...

അവൾ അപ്പൊ തന്നെ രണ്ട് ഗ്ലാസ് ക്യാരറ്റ് ജ്യൂസ്സുമായി പുറത്തേക്ക് വന്നു, അവൾ അത് അവന് നേരെ നീട്ടി ശേഷം അവന്റെ അടുത്ത് തന്നെ ആ വരാന്തയിൽ ഇരുന്നു, ഓറഞ്ച് നിറം ഉള്ള ആ ഗ്ലാസ്സിനും അവൾക്കും ഒരേ ഷേപ്പ് ആയിരുന്നു. കുടിച്ച് തുടങ്ങിയതും മഴ ചെറുതായി പൊടിയാണ് തുടങ്ങി, അവൾ അതും നോക്കിയിരിക്കെ അത് കുടിച്ചു. സമീറിന്റെ ബൈക്കിന്റെ ഹെഡ്‍ലൈറ് അവന് നേരെ ആയിരുന്നു തിരിഞ്ഞ് നില്കുന്നത്, ഈ മഴ കൊള്ളാതെ എന്നെ ഒന്ന് രക്ഷിക്കു മുതലാളി എന്ന് അവന്റെ ബൈക്ക് അവനോട് പറഞ്ഞു.

"അവർ കാറിൽ അല്ലെ പോയത്... ഞാൻ കുറച്ച് നേരം വണ്ടി ഷെഡിലോട്ട് വെച്ച പ്രെശ്നം ഉണ്ടോ..." സമീർ ചോദിച്ചു. അവൾ ഇല്ല എന്ന് എന്ന് മറുപടി കൊടുത്തു, അത് മാത്രം അല്ല ഇതൊക്കെ ചോദിക്കേണ്ട കാര്യം ഉണ്ടോ എന്നർത്ഥത്തിൽ ആയിരുന്നു അവളുടെ മുഖത്തെ ഭാവം. ആ മഴയിലേക്ക് അവൻ ഇറങ്ങി ബൈക്ക് മെല്ലെ ഷെഡിലേക്ക് തള്ളി നീക്കി.

"ഞാൻ ഇവിടെ ബോറടിച്ച് ഇരിക്കുക ആയിരുന്നു, അപ്പൊ തന്നെ നീയും വന്നു" അവൾ ബൈക്ക് നീക്കി കൊണ്ടിരുന്ന അവനോട് പറഞ്ഞു.

"ഞാൻ ഇങ്ങനെ വെറുതെ ഇതുവഴി പോയപ്പോ... പിന്നെ അങ്കിൾ വരാനും പറഞ്ഞിരുന്നു" അവൻ നേരത്തെ കൊടുത്ത മറുപടി തന്നെ വീണ്ടും കൊടുത്തു.

"അത് നന്നായി... അല്ല ബൈക്ക് നന്നായുന്നത് ഇഷ്ടമല്ല എന്ന് തോന്നുന്നു" തിരിച്ച്

💬 Comments

View all comments