Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
ബൈക്കിൽ ഇരുന്ന് പോയികൊണ്ടിരുന്നപ്പോ ആയിരുന്നു അബ്ദുല്ല അങ്കിൾ അങ്ങോട്ട് വരണം എന്ന് പറഞ്ഞ കാര്യം അവന് ഓർമ വന്നത്. പറഞ്ഞ സ്ഥിതിക്ക് എന്തായാലും ഒന്ന് പോയികളഞ്ഞേക്കാം, കൂട്ടത്തിൽ അവളെയും കണ്ട് ഒന്ന് സംസാരിക്കാം. അവൻ നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു.
അവൻ ആ വീടിന്റെ ഉമ്മറത്തു എത്തിയതും കാളിങ് ബെൽ അടിക്കാൻ തുടങ്ങി. ഒരുപ്രാവശ്യം അടിച്ച് കഴിഞ്ഞപ്പോഴും മറുപടി ഒന്നും ഉണ്ടായിരുന്നില്ല, അവൻ പിന്നെയും ബെൽ അടിച്ചു, വാതിലിന്റെ തൊട്ട് അടുത്തുള്ള ജന്നലിലൊരു അനക്കം അവൻ കണ്ടു. പെട്ടന് തന്നെ വാതിൽ തുറക്ക പെട്ടു, അലൈല ആയിരുന്നു തുറന്നത്. ഒരു ഓറഞ്ച് നിറം ഉള്ള ചുരിദാർ ടോപ്പും പാന്റുമായിരുന്നു അവളുടെ വേഷം. മുടിയെല്ലാം പിന്നിലേക്ക് കൊണ്ട കെട്ടി വെച്ചിരിക്കുന്നു, വാതിൽ തുറക്കുന്നത് തന്നെ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്ത് വെച്ച് കൊണ്ടായിരുന്നു.
"ആ... സാം ആയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. ബാപ്പയും ഉമ്മയും ഇവിടെ ഇല്ല, അവരെ തിരക്കി ആരോ വന്നത് ആയിരിക്കും എന്നായിരുന്നു" അവൾ പറഞ്ഞു.
"ഞാൻ അങ്കിൾ പറഞ്ഞിട്ട് വന്നതായിരുന്നു, ഞാൻ പിന്നെ വരാം അല്ലെ എന്ന" അവൻ ചോദിച്ചു.
"ബാപ്പയോട് മാത്രേ സംസാരിക്കുള്ളൂ... ഞാൻ ആണെകിൽ മിണ്ടില്ലെ..." അലൈല ചോദിച്ചു. ഇവൾക്ക് ഇത് എന്ത് പറ്റി പടച്ചോനെ, ഇങ്ങനെ ഒന്നും അല്ലാലോ ഇവൾ. അവൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.
"സാം ഉള്ളിലേക്ക് ഇരിക്കാം"
"വേണ്ട ഇവിടെ ഇരുന്നോല്ലാം, നല്ല ക്ലൈമറ്റ്"
"എന്ന അങ്ങനെ ആവട്ടെ. ഞാൻ ഒരു കാരറ്റ് ജ്യൂസ് ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു, നിനക്കും എടുക്കാം" എന്നും പറഞ്ഞ് അവൾ
💬 Comments
View all comments