Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
ഉണ്ട് കോളേജിൽ വെച്ച്, പ്രിപ്പേർ ചെയ്യാൻ ഉണ്ട്" അവൾ പറഞ്ഞു. ഹൃതിക് അവളെ വീണ്ടും ശെരിക്കും നോക്കി, ഇനിയും എന്തോ ഉത്തരം കിട്ടാൻ ബാക്കി ഉള്ളത് പോലെ.
"നമുക്ക് ഇനിയും ഇത് മുമ്പോട്ട് കൊണ്ടുപോന്നോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല... എനിക്ക് സമയം വേണം, റാഷികയോട് ഒന്ന് സംസാരിക്കണം" അവൾ തുടർന്നു. പക്ഷെ ആ പറഞ്ഞതിന് ഹൃതികിന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ അവിടെ നിന്നും പോയി. അവൻ ഇപ്പോഴും അവളുടെ കൈകൾ നേരത്തേ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും അവന്റെ കൈകൾ എടുത്തിട്ടില്ല, ഇരുന്നേടത് നിന്നും അവൻ എണീക്കാൻ ഒരുപാട് സമയം എടുത്തു.
******************************************************************************************************
(സമീർ)
"എന്നാലും ഇപ്പൊ പുതിയ ഒരാളെ അപ്പോയ്ന്റ് ചെയ്യണ്ട ആവിശ്യം ഉണ്ടോ... എന്തായാലും കുറച്ച് കഴിഞ്ഞ നിന്റെ മറ്റേ ഫ്രണ്ടിനെ അപ്പോയ്ന്റ് ചെയാൻ ഉള്ളത് അല്ലെ..." സമീറിന്റെ ബാപ്പ അവനോട് ചോദിച്ചു.
"ബാപ്പക്ക് കാര്യം പിടികിട്ടിയിട്ടില്ല... ഇത് കൊണ്ട് നമുക്ക് ഭയങ്കര ഉപകരം ആയിരിക്കും. ഇന്ത്യയിൽ മാത്രം മതിയോ, നമുക്ക് പുറത്തേക്കും ബിസിനസ് കിട്ടിയ മോശം ഒന്നും ഇല്ലാലോ ലെ..." സമീർ പറഞ്ഞു.
"അതൊക്കെ നല്ലത് തന്നെ, എന്നാലും... ലിറ്ററേച്ചർ തീം എന്നൊക്കെ പറയുമ്പോ"
"അതിന് വെച്ച് നമ്മൾ ജസ്റ്റ് മാർക്കറ്റിലേക്ക് ഇറങ്ങുന്നു, പിന്നെ നമ്മൾ നമ്മളുടെ പ്രോഡക്ട് ഇറക്കുന്നു... ഞാൻ എന്തായാലും ആ ശ്രീഹരി'യോട് വരാൻ പറഞ്ഞിട്ട് ഉണ്ട്"
"നീ പറയുന്നത് പോലെ എല്ലാം..." ബാപ്പ പറഞ്ഞു.
ഇപ്പൊ ഓഫീസിൽ അധികം പണികൾ ഒന്നും ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ വെറുതെ ഇരുന്ന് ബോറടിച്ച് തുടങ്ങിയപ്പോ സമീർ അവിടെ നിന്നും ഇറങ്ങി.
💬 Comments
View all comments