0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 455

നീ എങ്ങനെ അറിഞ്ഞു എന്നോ, എത്രത്തോളം അറിഞ്ഞു എന്നൊന്നും എനിക്ക് അറിയില്ല... ഞാൻ ഒന്നും വേണം എന്ന് വെച്ച് ചെയ്തതല്ല, ഞാൻ പോയി കഴിഞ്ഞ തീരും എന്ന് കരുതി പക്ഷെ ഞാൻ വിചാരിച്ച പോലെ ഒന്നും നടന്നില്ല..." അവൻ ഇടറുന്ന വാക്കുകളോട് പറഞ്ഞ് തുടങ്ങി. അവൻ അവന്റെ കൈകൾ ടേബിളിലേക്ക് വെച്ചു, മെല്ലെ അവളുടെ കൈകൾക്ക് നേരെ കൊണ്ടുപോയി, അവളുടെ വിരലുകളിൽ ഇവന്റെ വിരലുകൾ കോർത്തു.

"ഞാൻ നിന്നെ ഒരിക്കൽ പോലും മറന്നിട്ട് ഉണ്ടായിരുന്നില്ല... ഞാൻ നീ ആണ് എന്ന് കരുതി അവളെ ഒന്ന് ഹോസ്പിറ്റലിൽ എത്തിച്ചു, അവളുമായി അടുത്തു... രണ്ട് പേരുടെയും ഇടയിൽ ഞാൻ ഒരു വില്ലൻ ആയിട്ട് വരണ്ട എന്ന് കരുതി"

"മനസ്സിലായി... എനിക്ക് മനസ്സിലായി" അവൾ മറുപടി തന്നു. കൂറേ കാലത്തിന് ശേഷം അവൾ അവന്റെ കണ്ണുകളിലേക്ക് സ്നേഹത്തോട് കൂടി നോക്കി. അവളുടെ കൈകൾ വിറച്ച് തുടങ്ങി, അവന്റെ വിരലുകൾ കൂടുതൽ ശക്തിയോട് കൂടി പിടിച്ച് തുടങ്ങി. അവൾ ഇപ്പോഴാണ് അവനെ ഒന്ന് ശ്രെദ്ധിക്കുന്നത്. സമയം ഒരുപാട് കടന്ന്പോയിരിക്കുന്നു, പണ്ട് കണ്ടത് പോലെ അല്ല അവൻ മാറിപ്പോയി, താടിയും മീശയും എല്ലാം ഉണ്ട് അവന് ഇപ്പൊ. അവളുടെ മുഖത്ത് ആശ്വാസവും സങ്കടവും ഒരു പോലെ വന്നു...

"ഞാൻ എന്ന പോട്ടെ, പോയിട്ട് തിരക്ക് ഉണ്ട്" കൈ പിൻവലിച്ച ശേഷം അവൾ പറഞ്ഞു. അവൾ കൈകൾ കൊണ്ട് മെല്ലെ കണ്ണുകൾ തുടച്ചു.

"ഇപ്പൊ തന്നെ പൊന്നോ... ഇനി എപ്പോഴാ കാണാ" അവൻ ചോദിച്ചു. അവൾ അപ്പോഴേക്കും അവിടെ നിന്നും എണീറ്റു.

"നാളെ ഒരു പ്രസന്റേഷൻ

💬 Comments

View all comments