0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 454

കണ്ണുകൾ ആ വാതിലിലേക്ക് ഓടി ചെന്നു. ഒരു ഓറഞ്ച് ടി-ഷർട്ടും അതിന്റെ മെല്ലെ ഒരു വെള്ള ഷർട്ടും പിന്നെ ജീൻസുമായിരുന്നു അവളുടെ വേഷം. ഇത്തവണയും അവൾ ചെറുതായി നനഞ്ഞിട്ട് ഉണ്ടായിരുന്നു. അവളുടെ കണ്ണുകളും അവനെ തേടി, അവൻ കൈ വീശി കാണിച്ചു, അത് കണ്ട് അവൾ അവന്റെ നേരെ നടന്ന് നീങ്ങി. അവൾ അവിടെ വന്ന് ഇരുന്നു, ഇപ്പോഴും അവൾ അവനെ നോക്കുന്നില്ല, താഴത്തേക്കും ചുറ്റും തന്നെ ആയിരുന്നു നോക്കിയിരിക്കുന്നത്. അവളുടെ രണ്ട് കൈകളും അവൾ ടേബിളിന്റെ മെല്ലെ വെച്ചു. രണ്ട് പേരും അവിടെ വന്ന് ഇരുന്ന് ഏതാനും നിമിഷങ്ങൾ കഴിഞ്ഞിട്ടും ആർക്കും ആ നിശബ്ദത മുറിച്ചു കടക്കാൻ സാധിച്ചില്ല.

അവൾ ആകെ ക്ഷീണിത ആണ്, വാടിയ മുഖം, ഉറക്കം തൂങ്ങിയ കണ്ണുകൾ, അതിന്റെ അടിയിലെ കറുപ്പ്.

"ക്ലാസ് കഴിഞ്ഞ് നേരെ ഇങ്ങോട്ട് ആണോ വന്നേ..." അവൻ ചോദിച്ചു. അവൾ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.

"നമ്മൾ ഇവിടെ വരാർ ഉള്ളതൊക്കെ നിനക്ക് ഇപ്പോഴും ഓർമ്മയുണ്ടോ... പിന്നെയും നീ ഇങ്ങോട്ടേക്ക് വന്നിരുന്നോ" പിന്നെയും അവൻ ചോദിച്ചു. അവൾ നിലത്തേക്ക് നോക്കി നിന്നു എന്നല്ലാതെ അവളുടെ ഭാഗത് നിന്നും മറുപടി ഒന്നും വന്നില്ല. അവൾ ഇനിയും എന്തേലും സംസാരിച്ച് കിട്ടാൻ അത്ര എളുപ്പമായി അവന് തോന്നിയില്ല.

""നമുക്ക് ഒന്ന് സംസാരിക്കാലോ എന്ന് കരുതി ആണ് എവിടേലും വെച്ച് കാണാം എന്ന് പറഞ്ഞത്... എല്ലാം പറയണം, പണ്ടത്തെ കാര്യങ്ങളും, ഇപ്പൊ ഉള്ള കാര്യങ്ങളും, നമ്മളുടെ കാര്യങ്ങളും... സംസാരിച്ച് ഇരിക്കാൻ താല്പര്യം ഇല്ല എന്ന് മനസ്സിലായി, എന്നോട് ക്ഷേമികാണും പറ്റില്ല എന്നറിയാം...

💬 Comments

View all comments