Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
ആയാലും. ഹൃതിക് അവന്റെ അലമാരയിലൂടെ ഓരോ ഷർട്ടുകൾ ആയി നോക്കി തുടങ്ങി, മടി കാരണം ഒട്ടുമിക്ക ഡ്രെസ്സും ഇസ്തിരി ഇട്ട് വെച്ചിട്ട് ഉണ്ടായിരുന്നില്ല. കഴിഞ്ഞാ കുറച്ച് ദിവസങ്ങൾ ആയിട്ട് ഇട്ട ഒരു കറുത്ത ജീൻസും പിന്നെ ഇസ്തിരി ഇട്ട് വെച്ച ഒരു നീല ഷർട്ടും അവൻ പുറത്തേക്ക് എടുത്തു. ആ ഡ്രസ്സ് എടുത്ത് ഇട്ടതും കാണാൻ ഒരു മാതിരി ഇന്റർവ്യൂ പോവുന്നത് പോലെ ഉണ്ടായിരുന്നു, അവൻ അവനെ തന്നെ കൂറേ നേരം കണ്ണാടിയിൽ നോക്കിയിരുന്നു. ടേബിളിൽ ഉണ്ടായിരുന്ന വാച്ചും ഫോണും അവൻ എടുത്തു, സമയം 3 മണി ആവാൻ പോവുന്നു. ഇതൊക്കെ മതി എന്ന ഭാവത്തിൽ അവൻ ഫോൺ എടുത്ത് പോക്കറ്റിൽ ഇട്ട ശേഷം അമ്മയോട് യാത്രയും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി.
ബൈക്ക് എടുത്ത് അവൻ നേരെ അവൾ പറഞ്ഞ ആ കഫേയിലേക്ക് വിട്ടു, ജീവിതളിലെ ഒരുപിടി നല്ല നിമിഷങ്ങളും ഓർമകളും സമ്മാനിച്ച ഒരിടം. അവൾ എപ്പോ എത്തും എന്ന് വല്യ നിശ്ചയം ഇല്ലാത്തത് കൊണ്ട് ആയിരുന്നു അവൻ ഇത്രെയും നേരത്തെ അവിടെ വന്ന ഇരുന്നത്. അവിടെ ഇരുന്നതും അവൻ പഴയ കാര്യങ്ങൾ എല്ലാം അവിടെ കാണാൻ തുടങ്ങി, അവന്റെ മുഖത് ഒരു പുഞ്ചിരി വിടർന്നു. കാർമേഘങ്ങൾ മൂടി തുടങ്ങി, മെല്ലെ മഴയും വീണു തുടങ്ങി, കാണാൻ നല്ല രസം ഉള്ള രീതിയിൽ ചാറ്റൽ ആയിട്ട് ആയിരുന്നു പെയ്ത്‌കൊണ്ടിരുന്നത്. ഹൃതിക് അവിടെ ഏകദേശം ഒരു മണിക്കൂറാളം ആയി കാത്തിരിക്കാൻ തുടങ്ങിട്ട്, അവൻ നേരത്തേ വാങ്ങിച്ച ചായ കുടിച്ച് തീർത്ത് പുറത്തേക്ക് തന്നെ നോക്കിയിരുന്നു, മെല്ലെ അവന്റെ
💬 Comments
View all comments