Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
എന്നെ എന്നും വിളിക്കട"
"ഒരു പ്രണയം അങ്ങോട്ട് ഉണ്ടാക്കി എടുത്ത ഏകാന്തത മാറും എന്നാണോ, പിന്നെ ഇപ്പൊ അതിന് വേണ്ടി ഒരാളെ നോക്കുക എന്നൊക്കെ പറഞ്ഞ, പരസ്പരം തോന്നേണ്ടടാ അതൊക്കെ"
"നീ വെറുതെ ഒറ്റക്ക് മൂഡ് ഓഫ് അടിച്ച് നടക്കരുത് അത്രേ ഞാൻ പറഞ്ഞുള്ളു"
"അതൊക്കെ ഞാൻ റെഡി ആവുമെടാ... പക്ഷെ ഹൃതികിന്റെ കാര്യത്തിൽ എനിക്ക് പേടി ഉണ്ട്. ആഷിക ഇനി അവനെ ഒന്നും ചെയാൻ പാടില്ല, അതിന് ഞാൻ ആലോചിച്ച് ഇപ്പൊ കിട്ടിയ ഒരു വഴി ആണ് റാഷിക" ലോഹിത് പറഞ്ഞു. കാര്യം മനസ്സിലാവാതെ സമീർ അവനെ നോക്കി ഇരുന്നു.
"അവനെയും റാഷികയെ എങ്ങനെയെങ്കിലും ഒന്ന് ഒന്നിപ്പിച്ച പിന്നെ അവൾക്ക് അവനെ ഒന്നും ചെയാൻ തോന്നില്ല. സ്വന്തം പെങ്ങക്കെ എന്തായാലും അവൾ ഒന്നും ചെയ്യില്ല എന്നാണ് എനിക്ക് തോന്നുന്നത്... എനിക്ക് ആണെകിൽ പോവാതെ ഇരിക്കാനും പറ്റില്ല, ഡാ നീ വേണ്ട പോലെ കെയങ്ങൾ എല്ലാം ചെയ്യണം" ലോഹിത് പറഞ്ഞു.
"പേടിക്കണ്ടടാ ഞാൻ എങ്ങനെയെകിലും റാഷികയെ കണ്ടുപിടിച്ച് സംസാരിക്കാം" സമീർ പറഞ്ഞു. ശേഷം പാക്ക് ചെയ്യാനും മറ്റുമുള്ള തിരക്കുകൾ പറഞ്ഞ് ലോഹിത് അവനോട് യാത്ര പറഞ്ഞ് അവനെ പോയി ഒന്ന് കെട്ടിപിടിച്ചു, ശേഷം അവിടെ നിന്നും ഇറങ്ങി.
********************************************************************************************************
(ഹൃതിക്...)
ഉച്ച തിരിഞ്ഞ് ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ ശേഷവും ഹൃതിക് കടുത്ത ചിന്തയിൽ ആയിരുന്നു. സമയം എപ്പോഴാണ് എന്ന് അറിയില്ല, എന്തായിരിക്കും സംഭവിക്കുക എന്ന് അറിയില്ല, അങ്ങോട്ട് എന്ത് പറയണം എന്നോ ഇങ്ങോട്ട് എന്ത് പറയും എന്നോ അറിയില്ല, പക്ഷെ പോയെ തീരു എന്ത് തന്നെ
💬 Comments
View all comments