0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 460

കാര്യങ്ങൾ മെല്ലെ സൂചിപ്പിക്കാൻ ഇത് തന്നെ സമയം എന്ന് അവന് തോന്നി.

"ഈ മഴയൊക്കെ നമ്മളുടെ ജീവിതം പോലെ ആണ് അല്ലെ" അവൻ പെട്ടന് അങ്ങോട്ട് സംസാരിച്ച് തുടങ്ങി. ഇവാൻ എന്താ ഈ പറഞ്ഞ് തുടങ്ങുന്നത് എന്ന് മനസ്സിലാവാതെ അവൾ അവനെയും നോക്കി ഇരുന്നു.

"അല്ല പെട്ടന് അങ്ങോട്ട് ഇടി വെട്ടി പെയ്യും, ചിലപ്പോ ചാറും, നിർത്താതെ പെയ്യും അങ്ങനെ അങ്ങനെ... നമുക്ക് പ്രെഡിക്ട് ചെയ്യാനേ പറ്റില്ല... അങ്ങനെ പറഞ്ഞതാ" അവൻ തുടർന്നു.

"ഓഹ്... ഞാൻ ഇങ്ങനെ ഒന്നും ഒന്നിനെയും പറ്റി ചിന്തിക്കാർ ഇല്ല"

"ഞാൻ കൂറേ ചിന്തിക്കും. മഴയെ പറ്റി, ജീവിതത്തെ പറ്റി, എന്നെ പറ്റി... നമ്മളെ പറ്റി" സമീർ അവളിൽ നിന്നും കണ്ണ് എടുത്ത ശേഷം പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. പെട്ടന് അത് കേട്ട അത്ഭുദത്തിൽ അവൾ അവനെ ഒരു ഞെട്ടലോടെ നോക്കി.

"സാം എന്താണ് പറഞ്ഞ് വരുന്നത് എന്താണ് എന്ന്..." അവൾ ഒരു സംശയത്തോട് കൂടി ചോദിച്ചു.

"അതിപ്പോ, നമ്മൾ പരിചയ പെട്ടത് ഒക്കെ നല്ല കാര്യം എന്ന്. ചില ആൾക്കാരെ പരിചയപ്പെടാൻ നമ്മൾ വിധിക പെറ്റിട്ട ഉണ്ട്, I am glad that you are in my life" അവൻ അവളോട് പറഞ്ഞു.

"ഓഹ്... എനിക്കും അങ്ങനെ തന്നെ" അവൾ മറുപടി കൊടുത്തു. അവിടം ആകെ നിശ്ശബ്ദം ആയി, എല്ലാം സംസാരിച്ച് തീർന്ന പോലെ ഒരു തോന്നൽ. അപ്പൊ തന്നെ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

"ആ ഗേറ്റ് തുറന്നിട്ട് ആണ് ഉള്ളത് ബാപ്പ... ശെരി" അവൾ

💬 Comments

View all comments