0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 461

ഫോണിലൂടെ പറഞ്ഞു.

"ബാപ്പ ആണ്. 5 മിനുറ്റിൽ എത്തും എന്ന് പറയാൻ വേണ്ടി വിളിച്ചതാ..." അവൾ പറഞ്ഞു. അവൻ തലയാട്ടി, കുടിച്ച ഗ്ലാസ് അവൻ താഴെ വെച്ചു, അവൻ കണ്ണുകൾ അടച്ച ശേഷം ഒരു ധീരകനിശ്വാസം എടുത്തു, ഷർട്ടിന്റെ കൈ മടക്കി.

"ഞാൻ ഇനി നേരെ കാര്യത്തിലേക്ക് വരാം... കുറച്ച് തെറ്റിധാരണകൾ ഉണ്ടായി, അതിപ്പോ തീർക്കണം എനിക്ക്" അവൻ പറഞ്ഞു, ഒന്നും മനസ്സിലാവാതെ അവൾ അവനെ നോക്കി ഇരുന്നു.

"എനിക്ക് നിന്നെ ഇഷ്ടം ആണ്... അന്ന് നീ ആദ്യമായി കാണാൻ വന്നപ്പോ തന്നെ ഇഷ്ടപ്പെട്ടു, പക്ഷെ കാര്യങ്ങൾ പറഞ്ഞ് തുടങ്ങിയപ്പോ നീ വേറെ എന്തോ വിചാരിച്ചു, അപ്പൊ തിരുത്താനും പറ്റിയില്ല" അവൻ അവളുടെ മുഖത്തേക്ക് നോക്കാതെ ഒറ്റയടിക്ക് പറഞ്ഞു. ഇതേ സമയം മഴയും നിന്നു, അതിനോടൊപ്പം ആയിരുന്നു ഒരു കാർ ആ വീട്ടിലേക്ക് കേറി വന്നത്, അവളുടെ ബാപ്പയും ഉമ്മയും ആയിരുന്നു.

"നിനക്ക് എന്നെ ഇഷ്ടമാണോ എന്നോ, ഇപ്പൊ പറഞ്ഞത് ഇഷ്ടായിട്ടോ എന്നൊന്നും എനിക്ക് അറിയില്ല. പറയാൻ ഉള്ളത് ഞാൻ പറഞ്ഞു, നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം. അതിന്റെ പേരിൽ നിനക്ക് ഒരു പ്രേശ്നവും ഉണ്ടാവാതെ ഞാൻ നോക്കുകയും ചെയ്തോല്ലാം... ശെരി എന്ന" എന്നും പറഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി. അവൾ ഇപ്പോഴും എല്ലാം കേട്ട ഷോക്കിൽ അനങ്ങാതെ അങ്ങനെ ഇരിക്കുക ആണ്. അവൻ നേരെ പോയി കാർ വെക്കാൻ വേണ്ടി അവന്റെ വണ്ടി മാറ്റി കൊടുത്തു. കാറിൽ തന്നെ ഇരുന്ന അയാളുടെ അവൻ പോയിട്ട് തിരക്ക് ആണ് എന്ന രീതിയിൽ സംസാരിച്ച ശേഷം അവിടെ നിന്നും

💬 Comments

View all comments