0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 462

മെല്ലെ ഇറങ്ങി. വണ്ടി ഗേറ്റിന്റെ അവിടെ ഏതാണ് ആയപ്പോഴേക്കും അവൻ മെല്ലെ ബ്രേക്ക് ചവിട്ടി, സൈഡ് മിറർ ശെരിയാക്കിയ ശേഷം അവൾ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി, അവൻ മെല്ലെ തല തിരിച്ച് അവളെ നോക്കി, അവൻ ചിരികുകയോ കൈ വീശി കാണിക്കുകയോ ചെയ്യാതെ അവൻ പിന്നെയും വണ്ടി മുന്നോട്ട് എടുത്ത് പോയി.

****************************************************************************************************

(രാത്രി ആഷികയുടെ വീട്ടിൽ...)

ടപ്പ് ടപ്പ് ടപ്പ്...

വാതിൽ ആരോ തട്ടുന്ന ശബ്ദം കേട്ടിട്ട് ആണ് റാഷിക ചെയറിൽ നിന്നും എഴുന്നേറ്റത്. അവൾ പോയി വാതിൽ തുറന്നപ്പോ കണ്ടത് പാലിൽ ട്യൂബ് ലൈറ്റ് ഫിറ്റ്‌ ചെയ്ത പോലൊരു ചിരിയുമായി, കൈയിൽ ഒരു പുതപ്പുമായി നിൽക്കുന്ന ആഷിക്കയേ ആണ്. അവൾ പെട്ടന് ചിരി നിർത്തി റാഷികയെ മാറ്റി നിർത്തി ഉള്ളിലേക്ക് കേറി, റൂം മൊത്തത്തിൽ ഒന്ന് വീക്ഷിക്കാൻ തുടങ്ങി.

"എന്താ... നിനക്ക് ഉറക്കം ഒന്നുമില്ലേ" റാഷിക ചോദിച്ചു.

"ഓ ഉണ്ടലോ... ഞാൻ ഉറങ്ങാൻ പോവാൻ, നീ എപ്പോഴാ ഉറങ്ങുന്നത്" പുതപ്പ് എടുത്ത് ബെഡിലേക്ക് ഇട്ട ശേഷം ആഷിക പറഞ്ഞു.

"ഏഹ്ഹ് ഇവിടെയോ, അപ്പൊ ഞാൻ എവിടെ കിടക്കും"

"എവിടെ വേണേലും കിടക്കാം. എന്റെ ഇപ്പുറത്തോ അപ്പുറത്തോ, നിന്റെ ഇഷ്ടം പോലെ നിന്റെ റൂം അല്ലെ" ആഷിക അവളുടെ കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു.

"എന്നാലും നീ എന്തിനാ ഇങ്ങോട്ട് വന്നത്. ചിലപ്പോ ഞാൻ അങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചാലും വേണ്ടാ എന്ന് പറയുന്ന ആൾ അല്ലെ നീ" അരക്കെട്ടിൽ കൈകുത്തി വെച്ച് കൊണ്ട് റാഷിക പറഞ്ഞു.

"ഞാൻ നിന്നോട് സമ്മതം ചോദിച്ചിട്ട്

💬 Comments

View all comments