Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
ആണോ വന്നത്. നീയും അങ്ങനെ വരും എന്നല്ലേ ഞാൻ കരുതിയത്, പക്ഷെ എന്ത് ചെയ്യാൻ ആണ്... നിനക്ക് എന്നോട് അത്ര സ്നേഹം ഒന്നും ഇല്ലാലോ" അല്പം പരിഭവം നടിച്ച് ആഷിക പറഞ്ഞു. പക്ഷെ റാഷിക്കക് അത് നന്നായി കൊണ്ടു.
"എടി ഞാൻ... നിനക്ക് തിരക്ക് വല്ലതും ആയിരിക്കും എന്ന് കരുതി..." റാഷിക പറഞ്ഞു. താൻ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നിയ അവൾ, സ്വയം വിശദികരിക്കാൻ തുടങ്ങി.
"അതൊന്നും കുഴമില്ലടി, നീ കിടക്കുമ്പോ ലൈറ്റ് ഒന്ന് ഓഫ് ആകണേ" ആഷിക പറഞ്ഞു. റാഷിക പെട്ടന് തന്നെ ലൈറ്റ് എല്ലാം നിർത്തി ഉറങ്ങാനായി കിടന്നു. രണ്ട് പേരും ബെഡിന്റെ ഓരോ അട്ടങ്ങളിൽ ആയിട്ട് ആയിരുന്നു കിടക്കുന്നത്. ആഷിക മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു, ശേഷം അവളെ കെട്ടിപിടിച്ചു.
"നിനക്ക് എന്ത് പറ്റി ശെരിക്കും... ഇങ്ങോട്ടേക്ക് ഉറങ്ങാൻ വരുന്നു, എന്നെ കെട്ടിപിടിക്കുന്നു... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല" റാഷിക പറഞ്ഞു.
"കെട്ടിപിടിക്കാനും പാടില്ലെ... നിന്നെ പിടിക്കാൻ നല്ല രസം ആണ്, ഭയകര സോഫ്റ്റ്" എന്നും പറഞ്ഞ് ആഷിക റാഷികയുടെ കൈപേഷിക്കൾ ഞെക്കി കളിച്ചു.
"ഞാൻ നേരത്തെ പറഞ്ഞത് വിഷമം ആയോ നിനക്ക്..." ആഷിക തുടർന്നു. റാഷിക ഒന്ന് മൂള്ളുക മാത്രം ആണ് ചെയ്തത്.
"സോറി ഡി... എനിക്ക് അറിയാലോ ഒരു ആവിശ്യം വന്ന് കഴിഞ്ഞാ നീ എനിക്ക് വേണ്ടി അത് ചെയ്ത് തരും എന്ന്" അവളെ മുറുക്കെ കെട്ടിപിടിച്ച് കൊണ്ട് ആഷിക പറഞ്ഞു, അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞിരുന്നു. പതിയെ ഇരുവരെയും നിദ്ര കീഴടക്കി.
(അടുത്ത ദിവസം ഹൃതികിന്ടെ വീട്ടിൽ)
💬 Comments
View all comments