Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]
ഹൃതിക് ഒരു ഷർട്ടും മുണ്ടും എല്ലാം ഉടുത്ത് അമ്പലത്തിലേക്ക് പോവാൻ തയ്യാറായി ഇരിക്കുക ആയിരുന്നു. അവൻ ചാർജ് ചെയ്യാനായി കുത്തിയിട്ട ഫോൺ ഊരിയെടുത്തു, ശേഷം സ്വിച്ച് ഓഫ് ചെയ്യാൻ ഞെക്കിയപ്പോ ആണ് അത് ഓൺ ആയത്, ഇത്രെയും നേരം കുത്തിയിട്ടിട്ട് ഓൺ ആകാൻ മറന്ന് ഇരിക്കുന്നു.
"അമ്മേ... റെഡി ആയില്ലേ. പോവാം..." അവൻ വിളിച്ച് കൂവി.
"റെഡി ആയാട, നീ ആദ്യം പുറത്തേക്ക് ഇറങ്ങി വാ" അമ്മ പറഞ്ഞു. അമ്മ പുറത്ത് അവനായി കാത്തിരിക്കുന്നുണ്ടായിരുന്നു...
അവൻ ഫോൺ വെക്കാൻ പോക്കറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട് അതെടുത്ത് അമ്മക്ക് കൊടുത്തു. അവൻ നേരെ കാറിൽ കേറി, അമ്മയും. അവൻ ആ അമ്പലം ലക്ഷ്യം ആക്കി വണ്ടി എടുത്തു.
"ഏത് അമ്പലത്തിലേക്ക് ആണ് മോനെ പോവുന്നത്..." അമ്മ ചോദിച്ചു.
"നമ്മൾ ഇതുവരെ പോവാത്ത ഒരു അമ്പലം... അവിടെ എന്തോ പരിപാടി ഒക്കെ നടകുനുണ്ട്" വണ്ടി ഓടിച്ച് കൊണ്ട് ഹൃതിക് പറഞ്ഞു. അവൻ നേരെ അവളുടെ വീടിന്റെ അടുത്തേക്ക് ആയിരുന്നു വണ്ടി ഓടിച്ച് എത്തിയത്, അവിടെ എല്ലാം ബോർഡുക്കൾ ഉള്ളത് കൊണ്ട് തന്നെ സ്ഥലം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയില്ല.
കാറിൽ നിന്നും ഇറങ്ങി ഹൃതിക്കും അമ്മയും നേരെ അമ്പലത്തിലേക് കേറി തൊഴുതു. തൊഴുത് കഴിഞ്ഞതും അവന്റെ കണ്ണുകൾ അവിടം മുഴുവൻ അവൻ ഓടിച്ചു, അവളെ ഒന്ന് കാണാൻ, ഒരു സർപ്രൈസ് കൊടുക്കാൻ. അവന്റെ കൂടെ നടന്ന ക്ഷീണിച്ച അവന്റെ അമ്മ കുറച്ച് നേരം ഇരിക്കാനായി അവിടെ ഉണ്ടായിരുന്ന സ്റ്റേജിന്റെ മുന്നിൽ വെച്ചിട്ടുള്ള ചെയറിൽ പോയി ഇരുന്നു. അവൻ അവളെ തപ്പി മുഷിഞ്ഞ് അമ്മയുടെ
💬 Comments
View all comments