0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 466

അവളുടെ അടുത്തേക്ക് നടന്ന് തുടങ്ങി. ഹൃതിക് അവളുടെ തോളിൽ ഒന്ന് തട്ടി, അവൾ തല ചെരിച്ചു, അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു, അവളുടെ മുഖം വിളറിതുടങ്ങി...

"തീരെ പ്രതീക്ഷിച്ചില്ല അല്ലെ എന്നെ... ഞാൻ അങ്ങനെ ആയിപോയി" ഹൃതിക് പറഞ്ഞു. അപ്പോഴും അവളുടെ മുഖത്ത് നിന്നും ആ ഞെട്ടൽ പോയിട്ടില്ല.

"ഞാൻ ഒരു സർപ്രൈസ് തരാം എന്ന് കരുതി ചെയ്തതാ... നിന്റെ റിയാക്ഷൻ കണ്ടിട്ട് ആണ് എനിക്ക്... ഹേയ്" എന്നും പറഞ്ഞ് ഹൃതിക് അവളുടെ കവിളിൽ ഒന്ന് ചെറുതായി തട്ടി.

"എന്നാലും നീ... ഞാൻ... ശെരിക്കും ഞാൻ..." അവൾക്ക് വാക്കുകൾ കിട്ടാതെ ആയി. ഇതേ സമയം അവളുടെ പുറകിൽ നിന്നും അവളുടെ കൂടെ ഡാൻസ് ചെയ്ത കുട്ടികൾ അവളെ വിളിച്ചു കൊണ്ടേ ഇരുന്നു.

"നമുക്ക് പിന്നെ കാണാം, കൂറേ നേരം ആയി നിന്നെ അവർ വിളിച്ച് കൊണ്ടേ ഇരിക്കുന്നു" ഹൃതിക് പറഞ്ഞു. അവന്റെ കൈകൾ അവളുടെ ഇരുകവിളുകളിലേക്കും പോയി, ആ മുഖം അവന്റെ അടുത്തേക്ക് കൊണ്ടുവന്നു, അവൻ അവളുടെ ഇതളുകൾ നുണയുവാൻ തുടങ്ങി. അവളുടെ ഭാഗത് നിന്നും എതിർപ്പോ സഹകരണമോ ഒന്നും ഉണ്ടായിരുന്നില്ല, അത്ഭുതപ്പെട്ടിരിക്കുക ആയിരുന്നു അവൾ ഇപ്പോഴും.

അവൻ അവളിൽ നിന്നും അകന്ന് ത്രിരഞ്ഞ് നോക്കാതെ നടന്ന പോയി, അവളുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങിയിരുന്നു....

******************************************************************************************************

സമീറും ശ്രീഹരിയും ബിസിനസ്സിന്റെ കാര്യങ്ങളെ പറ്റി സംസാരിച്ച് ഇരിക്കുക ആയിരുന്നു...

"സർ എന്നെ ഇങ്ങോട്ട് വിളിച്ചത് എനിക്ക് ഇപ്പോഴും ഒരു അത്ഭുതം തന്നെ ആണ് സർ" ശ്രീഹരി പറഞ്ഞു.

"ലിറ്ററേച്ചറിന് പറ്റി അറിയുന്ന ഒരാളെ ആവിശ്യം ഉണ്ടായിരുന്നു...

💬 Comments

View all comments