0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.8 [Malini Krishnan]

Author : Malini Krishnan Read All Parts 466

പിന്നെ അന്വേഷിച്ചപ്പോ നിന്റെ ഡീറ്റെയിൽസ് കിട്ടി... എന്തായാലും താങ്ക് യു ഫോർ ഹെല്പിങ്..." സമീർ പറഞ്ഞു.

"അയ്യോ... എനിക്ക് ഇങ്ങനെ ഒരു അവസരം തന്നതിന് ഞാൻ അല്ലെ നന്ദി പറയേണ്ടത്... താങ്ക് യു സർ... എന്ന ഞാൻ പോയികൊട്ടെ സർ, എന്താ ആവിശ്യം ഉണ്ടായാലും പറഞ്ഞാ മതി, ഞാൻ ചെയ്തത് തന്നോലാം" ശ്രീഹരി പറഞ്ഞു.

"എന്താടോ ഇത്ര തിരക്ക്... വീട്ടിൽ എന്തേലും പറയുമോ ലേറ്റ് ആയ" സമീർ ചിരിച്ച് കൊണ്ട് ചോദിച്ചു.

"വീട്ടിൽ അല്ല സർ വേറെ ഒരാൾ ഉണ്ട്, അവൾക്ക് ആണ് പ്രെശ്നം" അവൻ ചിരിച്ച് കൊണ്ട് മറുപടി കൊടുത്തു.

"എങ്ങനെയാടോ ഇതൊക്കെ ഒപ്പിക്കുന്നത്... ഞാൻ ഇവിടെ കുറച്ച് ആയി ഒരെണ്ണത്തിന് വേണ്ടി പാട് പെട്ടൊണ്ട് ഇരിക്കെ ആണ്..." സമീർ പറഞ്ഞു. രണ്ടുപേരും ഇരുന്ന് ചിരിക്കാനും തുടങ്ങി.

"എങ്ങെന റെഡി ആക്കി എന്ന് പറ നീ, ഫോട്ടോ ഒന്നും ഇല്ലെടോ... അല്ലാ, അങ്ങനെ കാണിക്കാൻ ബുദ്ധിമുട്ട് ഉണ്ടെകിൽ വേണ്ട കേട്ടോ" സമീർ പറഞ്ഞത് കുറച്ച് കൂടിപ്പോയോ എന്നോർത്ത് അവനോട് പറഞ്ഞു.

"അതൊന്നും പ്രെശ്നം ഇല്ല സർ... ഇതാണ് ആൾ" എന്നും പറഞ്ഞ് അവൻ ഫോൺ സമീറിന് നേരെ നീട്ടി. കാര്യങ്ങൾ എല്ലാം തന്റെ വഴിക്ക് തന്നെ ആണ് പോവുന്നത് എന്നാ സന്തോഷത്തിൽ അവൻ ശ്രീഹരിയെ നോക്കി ചിരിച്ചു.

"പേര് എന്താ പറഞ്ഞത്" സമീർ ചോദിച്ചു.

"റാഷിക..."

💬 Comments

View all comments