Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
പറയാൻ തുടങ്ങാതിന് മുന്നേ തന്നെ മുഷ്ടികുളിൽ ചുരുട്ടി പിടിച്ച നിറങ്ങളാൽ അവൾ എന്റെ കവിളിൽ തലോടി, അവളുടെ ആദ്യ സ്പർശനം. എപ്പോഴും അവളെ കുറിച് ഓർത്ത് സ്വപ്നലോകത് കഴിയുന്ന എനിക്ക് ഇപ്പൊ നടന്നത് യാഥാർഥ്യം ആണോ അതോ വെറും മായ ആണോ എന്ന് തിരിച്ചറിയാൻ പറ്റാതെ ആയി. എന്റെ കൈകൾ കുഴഞ്ഞു, കാലുകൾ ഇടറി തുടങ്ങി, ഞാൻ വീഴുന്നത് ഞാൻ അറിഞ്ഞു. കിച്ചു എന്നെ പുറകിൽ നിന്നും പിടിച്ചു, അവൻ എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു ഒന്നും കേൾക്കാൻ പറ്റാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു. മറുപടി ഒന്നും കിട്ടാതെ ആയപ്പോ അവൻ എന്നെയും വലിച്ചുകൊണ്ട് ആ തിരക്കിനിടെ പുറത്തേക്ക് ഇറങ്ങി.
"ഡാ ഒന്ന് നിർത്തിയെ നീ, നാണിച് നാണിച് ഇത് എങ്ങോട്ടാണ്." കിച്ചു ചോദിച്ചു
"നാ... നാനാണമോ, പോടാ ഞാൻ ഓ.കെ ആണ്"
"അവിടെ നടന്നതൊന്നും കണ്ടിട്ടില്ലായിരുങ്കിൽ നീ ഈ പറഞ്ഞത് ഞാൻ തൊണ്ട തൊടാതെ വിഴുങ്ങിയേനെ. അതാണോ കക്ഷി" കിച്ചു തല ആട്ടി കൊണ്ട് പറഞ്ഞു.
"ഡാ അവൾ എന്നെ.. ഹോ... എന്താ ഇപ്പൊ പറയാ. ജീവനോടെ ഇരിക്കുമ്പോ തന്നെ സ്വർഗ്ഗം കിട്ടിയത് പോലെ."
"ഇവൻ പിന്നെയും തുടങ്ങി, ഇത്രെയും നല്ല ഒരു അവസരം കിട്ടിയിട്ടും കമ ഒരു അക്ഷരം മിണ്ടാതെ വന്നിരിക്കുന്നു. ഇനി ഈ സാമാനം കൊണ്ടുപോയി അവളുടെ വണ്ടിയിൽ വെക്ക്, എന്നിട്ട് മിണ്ടാതെ അവിടെ അവളെയും കാത് നിന്നോണം." കിച്ചു പറഞ്ഞു
ഞാൻ ഒരു അബോധാവസ്ഥയിൽ അവളുടെ വണ്ടിയുടെ അടുത്തേക്ക് നടന്നു ചെന്നു, ഈ പ്രാവിശ്യം ഗിഫ്റ് വെച്ച കവർ വണ്ടിയുടെ കണ്ണാടിയിൽ
💬 Comments
View all comments