0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 222

ഉണ്ടായിരുന്ന ചങ്ങല ഞാൻ ശ്രേധിച്ചില്ല. കാൽ അതിൽ കുടുങ്ങി ഞാൻ വീണു, എന്റെ തല താഴെ ഉണ്ടായിരുന്ന ഇഷ്ടികയിൽ പോയി ഇടിച്ചു. എന്റെ ചെവിയിൽ കൂടി കിളികൾ പറക്കുന്നത് ഞാൻ കണ്ടു, അതിനെ ശേഷം എലാം ഒരു മങ്ങിയ ആയിരുന്നു. പ്രിയയും അവളും എന്റെ അടുത്ത് വന്ന് എന്തക്കയോ ചോദിക്കുന്നുണ്ടായിരുന്നു. പിന്നെ കിച്ചുവും വാച്ച്മാനും കൂടി വന്നിട്ട് ആണ് എന്നെ എടുത്തോണ്ട് പോയത്, അവർ എന്നെ കൊണ്ടുപോയത് കോളേജിലെ സിക്ക് റൂമിലേക്ക് ആയിരുന്നു. സ്നേഹിക്കുന്ന പെണ്ണിന്റെ മുൻപിൽ വെച്ചു നാണംകെടുന്നതിനെ കാലും വല്യ ഒരു നാണക്കേട് വേറെ ഇല്ല എന്ന് എനിക്ക് തോന്നി. അവളുടെ മുന്നിൽ തലയും കുത്തി വീഴുകയും ചെയ്തു, എന്ന പിന്നെ തല പൊട്ടി ചോര വന്നോ അതും ഇല്ല, അതിനെ പകരം 'ടോം ആൻഡ് ജെറി'യിൽ ടോമിന്റെ തലക്ക് അടി കിട്ടുമ്പോ മുഴച്ചു വരുന്ന പോലെ എന്റെ നെറ്റിയും മുഴച്ചു വന്നു. ഇപ്പൊ നെറ്റിയിൽ ഐസ് പിടിച്ചിരിക്കുക ആണ് ഞാൻ. എന്നെ തന്നെ നോക്കി എന്റെ മുൻപിൽ മൂന്ന്‌ പേർ ഇരിപ്പുണ്ടായിരുന്നു. പ്രിയയുടെയും കിച്ചുവിന്റെയും മുഖത് ഒരു ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ അവളുടെ മുഖത് നിഗുഢമായ എന്തോ കണ്ടുപിടിച്ച പോലെ ഒരു ഭാവവും ആയിരുന്നു. അവൾ പ്രിയേനെ നോക്കി ഒന്നു പുറത്തേക്ക് നികുമോ എന്ന് ചോദിച്ചു. കിച്ചു എന്നെ നോക്കി, അവനോടും കൂടെ പോവാൻ ഞാൻ കൈ കൊണ്ട് കാണിച്ചു. രണ്ട് പേരും പുറത്തേക്ക് നടന്നു, അവൾ വളരെ സീരിയസ് ആയിട്ട് തന്നെ എന്നെ നോക്കി ഇരുന്നു.

"ഇങ്ങനെ ഒരു അവസ്ഥ ആയത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല, പക്ഷെ നാളെ ഈ സമയത് നീ ഇങ്ങോട്ട് വരണം." അവൾ പറഞ്ഞു.

ഞാൻ കരുതിയത് പോലെ അവൾക്ക് കിളിനാഥം അല്ലായിരുന്നു, കുറച് ബാസ്സ് ഉള്ള ശബ്ദം ആയിരുന്നു... "അല്ല അത് ഞാൻ..." ഞാൻ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവൾ ഇടക്ക് കേറി പറഞ്ഞു

"വരണം, ബാക്കി അപ്പൊ പറയാം." എന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി

അവളെയും നോക്കി ചിരിച്ചിട്ട് കിച്ചു എന്റെ

💬 Comments

View all comments