0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 547

അതിനെ പകരം 'ടോം ആൻഡ് ജെറി'യിൽ ടോമിന്റെ തലക്ക് അടി കിട്ടുമ്പോ മുഴച്ചു വരുന്ന പോലെ എന്റെ നെറ്റിയും മുഴച്ചു വന്നു. ഇപ്പൊ നെറ്റിയിൽ ഐസ് പിടിച്ചിരിക്കുക ആണ് ഞാൻ. എന്നെ തന്നെ നോക്കി എന്റെ മുൻപിൽ മൂന്ന്‌ പേർ ഇരിപ്പുണ്ടായിരുന്നു. പ്രിയയുടെയും കിച്ചുവിന്റെയും മുഖത് ഒരു ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ അവളുടെ മുഖത് നിഗുഢമായ എന്തോ കണ്ടുപിടിച്ച പോലെ ഒരു ഭാവവും ആയിരുന്നു. അവൾ പ്രിയേനെ നോക്കി ഒന്നു പുറത്തേക്ക് നികുമോ എന്ന് ചോദിച്ചു. കിച്ചു എന്നെ നോക്കി, അവനോടും കൂടെ പോവാൻ ഞാൻ കൈ കൊണ്ട് കാണിച്ചു. രണ്ട് പേരും പുറത്തേക്ക് നടന്നു, അവൾ വളരെ സീരിയസ് ആയിട്ട് തന്നെ എന്നെ നോക്കി ഇരുന്നു.

"ഇങ്ങനെ ഒരു അവസ്ഥ ആയത് കൊണ്ട് കൂടുതൽ ഒന്നും ഞാൻ ചോദിക്കുന്നില്ല, പക്ഷെ നാളെ ഈ സമയത് നീ ഇങ്ങോട്ട് വരണം." അവൾ പറഞ്ഞു.

ഞാൻ കരുതിയത് പോലെ അവൾക്ക് കിളിനാഥം അല്ലായിരുന്നു, കുറച് ബാസ്സ് ഉള്ള ശബ്ദം ആയിരുന്നു... "അല്ല അത് ഞാൻ..." ഞാൻ പറഞ്ഞ് തുടങ്ങിയപ്പോഴേക്കും അവൾ ഇടക്ക് കേറി പറഞ്ഞു

"വരണം, ബാക്കി അപ്പൊ പറയാം." എന്നും പറഞ്ഞ് അവൾ എഴുന്നേറ്റ് പുറത്തേക്ക് പോയി

അവളെയും നോക്കി ചിരിച്ചിട്ട് കിച്ചു എന്റെ അടുത്തേക്ക് വന്നു.

"ഇന്ന് ഇവിടെ തന്നെ കിടക്കാൻ ആണോ പരുപാടി പോണ്ടേ."

ഞാൻ എണീറ്റ് അവന്ടെ കൂടെ പുറത്തേക്ക് പോയി, അവൻ ആണ് ബൈക്ക് എടുത്തത്. വണ്ടി അവൻ ഒരു കടയിലേക്ക് എടുത്തു. "വാ ഒരു ചായ കുടിക്കാം, നല്ല ക്ഷീണം

💬 Comments

View all comments