0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 549

പോലും പറഞ്ഞില്ല പിന്നെയല്ലേ നിന്ടെ കുട്ടീടെ പേര്. അവൾ നിന്നെ വലതും ചെയ്യുമോ എന്ന് ഞാൻ ഇവളോട് ചോദിച്ചു. ഒന്നും പറയാൻ പറ്റില്ല എന്നായിരുന്നു മറുപടി. അത് വിട് നാളെ നീ എന്താ ചെയാൻ പോവുന്നെ, ഇന്ന് കാണിച്ചത് പോലെ ഉള്ള എന്തെകിലും നാളെയും കാണിക്കണം കേട്ടോ."

"പോടാ ഇന്ന് ഒരു അബദ്ധം പറ്റിയത് അല്ലെ, ഇതിനെ ഞാൻ ഒരു ട്രയൽ ബോൾ ആയിട്ടേ കാണുന്നുള്ളൂ, നാളെ തൊട്ട് ശെരിക്കുതെ കളി തുടങ്ങുന്നേ." അവന്ടെ തലേക്ക് ഇട്ട് ഒരെണ്ണം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.

"ആദ്യത്തെ ബോളിൽ തന്നെ ഔട്ട് ആവാതെ ഇരുന്ന മതിയാരുന്നു. മതി ഇവിടെ കത്തി അടിച്ചിരുന്നത് നമുക്ക് പോവണ്ടേ."

"ഇത് ഒന്ന് തീർക്കട്ടെ, ഭയങ്കര ചൂട്, കുടിക്കാൻ പറ്റുന്നില്ല."

"നേരത്തെ നിന്ടെ തലയിൽ വെച്ച ഐസ് കൈയിൽ ഉണ്ടെകിൽ എടുത്ത് ഇട്ടോ എന്നാ." കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

എനിക്കും ചിരി വന്നെകിലും ഞാൻ മേലോട്ടും സൈഡിലൊട്ടും ഒക്കെ നോക്കി നിന്നു. അതിന് ശേഷം ഞങ്ങൾ വീടുകളിലേക്കു തിരിച്ച പോയി. വീട്ടിലേക് കേറിയതും അമ്മ എന്റെ അടുത്തേക് ഓടി വന്നു

"മോനെ തലക്ക് എന്ത് പറ്റി, ഇവിടെ വീഞ്ഞിട്ട് ഉണ്ടാലോ." എന്നും പറഞ്ഞ് അമ്മ അവിടെ തൊട്ടു.

"ആഹ്... എന്താ അമ്മെ, ഞാൻ ചെറുതായിട്ട് ഒന്ന് വീണു അത്രേ ഉള്ളു."

"നിന്നോട് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ട് ഉണ്ട് വണ്ടി മെല്ലെ ഓടിക്കണം എന്ന്, ഇനി നീ വണ്ടി എടുത്തു എങ്ങാനും ഞാൻ അറിഞ്ഞ..."

"എന്റെ അമ്മെ വണ്ടിന് ഒന്നും അല്ല, നടക്കും വീണ്

💬 Comments

View all comments