Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
പോയതാ."
ഇതെലാം കേട്ട് എന്റെ ചേട്ടൻ അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. "എന്നാ പറ നീ എവിടെയാ വീണത്" ചേട്ടൻ ചോദിച്ചു.
"ക്ലാസ് കഴിഞ്ഞ വരുമ്പോ, ബൈക്കിന്റെ അടുത്തേക്ക് നടക്കുമ്പോ ഒന്ന് സ്ലിപ് ആയി."
"ഓഹോ അങ്ങനെ, ഇത് കണ്ടാൽ അറിയിലെ അമ്മെ ഏതോ പെണ്ണിനെ വായുംനോക്കി പോയപ്പോ അവൾടെ കൈയിൻ ഒരെണ്ണം കിട്ടിയതാ." എരിതീയിലേക് പെട്രോൾ എന്ന പോലെ ചേട്ടൻ പറഞ്ഞു.
അത് കേട്ടപ്പോ ഞാൻ ഒന്ന് പതറിയെങ്കിലും, അവനോട് കൈ കൊണ്ട് പോടാ എന്ന് ആംഗ്യം കാണിച്ച ഞാൻ നടന്നു. അപ്പോഴേക്കും അമ്മ കിച്ചണിൽ നിന്നും ഐസ് ആയിട്ട് വന്നു, എന്നിട്ട് എന്റെ നെറ്റിയിൽ വെച്ചുതന്നു. അതുമായിട്ട് ഞാൻ റൂമിലേക്ക് പോയി, അവിടെ എത്തിയതും ഐസ് എടുത്തു കളഞ്ഞു ഞാൻ. എന്റെ നെറ്റി എങ്ങനെ ഉണ്ട് എന്ന് അറിയാൻ കണ്ണാടിക്ക് മുന്നിൽ പോയി നോക്കി. മുഴച് വന്നത് ഉച്ചക് ഉള്ളതിനെ കാലും കൂറേ കുറഞ്ഞു. പക്ഷെ നോക്കിയപ്പോ മുഖത് കുറച്ച മാറ്റങ്ങൾ വരുത്തണം എന്ന് തോന്നി.
ആ രാത്രി നാളത്തെ കാര്യത്തിന് വേണ്ടി ഉള്ള കൂറേ തയ്യാറെടുപ്പുകളും കുറച്ച പഠനവും ആയിരുന്നു എനിക്ക്. അവളും നാളത്തേക്ക് വേണ്ടി ഉള്ള കൂറേ തെയ്യാറെടുപ്പുകളും പിന്നെ കുറച്ച പ്രോജക്ടിന്റെ പണിയിലും ആയിരുന്നു ആ രാത്രിയിൽ.
അടുത്ത ദിവസം രാവിലെ കുളിച്ചൊരുങ്ങി ബാഗ് എല്ലാം ഇട്ട് ഞാൻ താഴേക്ക് ചെന്ന്.
"കുട്ടാ ഭക്ഷണം ഇവിടെ വന്ന് എടുക്കണേ." അമ്മ അടുക്കളയിൽ നിന്നും പറഞ്ഞു
ഞാൻ അടുക്കളയിൽ പോയി ഭക്ഷണം എടുക്കാൻ നിന്നപ്പോ അമ്മ പറഞ്ഞു "നിന്നോട് അല്ലേടാ പറഞ്ഞത്, നിന്ടെ
💬 Comments
View all comments