Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
ചേട്ടനെയാ വിളിച്ചത്"
"ഓ പൊട്ടനെ ആണോ കുട്ടാ എന്ന് വിളിച്ചത്."
"നിന്ടെ മുഖത് എന്താടാ ഒരു മാറ്റം. നീ താടിയും മീശയും വടിച്ചോ ?" അമ്മ ഒരു സംശയത്തോടെ ചോദിച്ചു, ഞാൻ ചരിച്ച കൊണ്ട് തലയാട്ടി. അപ്പൊ തന്നെ ആയിരുന്നു ചേട്ടനും കേറി വന്നത്.
"അഹ്, അമ്മ പറഞ്ഞത് കൊണ്ട് വടിച്ചിട്ട് ഉണ്ട് എന്ന് മനസ്സിലായി." ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു, ഇതും കേട്ട് അമ്മയും ചിരിച്ചു. കൂടുതൽ ഒന്നും കേൾക്കാൻ ഉള്ള താല്പര്യം ഇല്ലാത്തത് കൊണ്ടേ മിണ്ടാതെ കഴിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് പോയി. എത്രയും പെട്ടന് വൈകുനേരം ആവണേ എന്നൊരു ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു... അങ്ങനെ സമയം ആയപ്പോ ഞാൻ അവളുടെ കോളേജിലേക്ക് പോയി. അവൾടെ സ്കൂട്ടർ അവിടെ ഉണ്ട് പക്ഷെ അവളെ അവിടെ കണ്ടില്ല, ഞാൻ കുറച്ച ദൂരത്ത് ഉള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു. ഫോൺ എടുത്ത് വെറുതെ ഓരോന്ന് നോക്കാൻ തുടങ്ങി, അതികം വൈകാതെ തന്നെ അവൾ വണ്ടിയുടെ അടുത്തേക്ക് നടന്ന് പോവുണ്ടായിരുന്നു, ഒരു കറുപ്പ് ടി-ഷർട്ടും അതിന്ടെ പുറത്ത് കൂടി ഒരു ഷർട്ട് പിന്നെ ജീൻസും ആയിരുന്നു അവളുടെ വേഷം. വണ്ടിയുടെ അടുത്ത് എത്തിയതും അവൾ ചുറ്റും നോക്കുണ്ടായിരുന്നു, എന്നെ അന്വേഷിക്കുക ആയിരുന്നു എന്ന് എനിക്ക് മനസ്സിലായി. അവൾ എന്നെ തേടുന്നത് ആസ്വദിക്കേ ഞാൻ അവളുടെ അടുത്തേക്ക് പോയി. ഞങ്ങൾ പരസ്പരം കൈ വീശി കാണിച്ചു, എന്റെ മുഘത്ത് ഒരു ചിരി ഉണ്ടായിരുന്നു പക്ഷെ അവൾ കുറച്ച സീരിയസ് മുഖഭാവത്തോടെ ആയിരുന്നു.
"ഹായ്, കാണാതെ ആയപ്പോ ഞാൻ കരുതി
💬 Comments
View all comments