Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
ഇനി വരിലായിരിക്കും എന്ന്." അവൾ എന്നോട് പറഞ്ഞു.
"അല്ല ഞാൻ അവിടെ ഇരിക്കാലോ എന്ന് വിചാരിച്ചിട്ട്..." aa ബെഞ്ച് ചൂണ്ടി കാണിച്ച കൊണ്ട് ഞാൻ പറഞ്ഞു
"ഇവിടെ പുറത്ത് ഒരു കഫേ ഉണ്ട്, നമുക് അവിടെ പോയി സംസാരിച്ചാലോ." അവൾ ചോദിച്ചു
ഞാൻ ശെരിയെന്ന രീതിയിൽ തല ആട്ടി. അവൾ മുന്നിൽ പോയി, അവളുടെ ഒപ്പം നടക്കണം എന്ന് കരുതിയെങ്കിലും അവൾക് ഭയങ്കര സ്പീഡ്, കൂടെ നടന്ന് ഏതാണ് സാധിച്ചില്ല. അവിടെ എത്തുന്നത് വരെ ഏതെങ്കിലും ഒക്കെ പറയണം എന്ന് ഉണ്ടായിരുനെകിലും എന്റെ ഒച്ച പുറത്തേക്ക് വരാത്തത് പോലെ തോന്നി. കാണാൻ നല്ല രസമുള്ള ഒരു കഫേ, ഫുൾ വെള്ള കളർ ആയിരുന്നു... വെള്ള ചെയർ, വെള്ള ടേബിൾ അങ്ങനെ അങ്ങനെ... അവൾ എന്തോ ഓർഡർ കൊടുത്തു, എങ്ങനെ തുടങ്ങണം എന്ന ആലോചനയിൽ ഞാൻ ടേബിളിൽ താളം പിടിച് കഫെയുടെ ചുറ്റും നോക്കി നിന്നു.
"ഒന്നും പറയാൻ ഇല്ലേ, എന്താണ് ഇയാളുടെ ഉദ്ദേശം" അവൾ ചോദിച്ചു
"ഉണ്ട്, ഞാൻ ജസ്റ്റ് ഒന്ന് പരിചയ പെടാൻ വേണ്ടി ഇങ്ങനെ"
"പരിചയ പെടാൻ വേണ്ടി മാത്രം ആണോ പൂവ് ഒക്കെ തന്നതും പുറക്കെ നടന്നതും, പിന്നെ ആ കത്ത് കുറച്ചധികം പൈങ്കിളി ആയിരുന്നു കേട്ടോ."
"അല്ല അത് ഒരു വെറൈറ്റി ആയിക്കോട്ട് എന്ന് വെച്ചിട്ട് ചെയ്തപ്പോ... നിന്ടെ ക്ലാസ് മൊത്തത്തിൽ കഴിഞ്ഞോ."
"ഇല്ല ഞാൻ ഇപ്പൊ ഫൈനൽ ഇയർ ആണ് B.A. ഹിസ്റ്ററി."
"ഓഹ് ഞാൻ ഇന്നലെ ഫെർവെൽ കണ്ടപ്പോ നിന്ടെ ക്ലാസ് കഴിഞ്ഞു എന്ന് വെച്ചിട്ട് ആണ് ഇന്നലെ..."
💬 Comments
View all comments