Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]
എന്നും പറഞ്ഞ് ഞാൻ കൈ കൊണ്ട് എന്തക്കയോ ആംഗ്യം കാണിച്ചു. ഇത്രെയും നേരത്തിന് ഇടയിൽ അവളെ ഒന്ന് ചിരിച്ചു കണ്ടു.
"നീ... നിന്ടെ പേര് എന്താ." ഞാൻ ചോദിച്ചു.
"ഓഹ് അതുകൊണ്ടാണലെ കത്തിൽ അങ്ങനെ എഴുതിയത്. ഞാൻ വിചാരിച്ചത് ആ സ്വപനത്തിന് പേര് ഇല്ലാത്തത് കൊണ്ടാണ് എന്നായിരുന്നു." എന്നും പറഞ്ഞ് അവളുടെ ചിരി പിന്നെയും വിടർന്നു.
"അല്ല പേര് പറഞ്ഞില്ല."
"അപ്പൊ ഈ കോളേജ് അല്ലലെ ഹ്മ്മ്, എന്റെ പേര് തത്കാലം ഞാൻ പറയുന്നില്ല. അല്ല, പിന്നെ എന്നെ എവിടുന്ന് ആണ് കണ്ടത്."
"കഴിഞ്ഞ മാസം ഇണങ്ങാനും ഒരു കല്യാണം ഉണ്ടായിരുന്നിലെ, അപ്പൊ കണ്ടതാ."
"എന്നിട്ട് ഇവിടെ വരെ എങ്ങനെ എത്തി." അവൾ ചോദിച്ചു, ഒപ്പം അവളുടെ മുഖത് ഉണ്ടായിരുന്ന ചിരി മാഞ്ഞു.
"അയ്യോ ഫോളോ ചെയ്ത് വന്നത് ഒന്നും അല്ല, ഒരു ദിവസം കോളേജിന്റെ മുന്നിൽ കൂടി പോയപ്പോ നീ സ്കൂട്ടറിൽ വരുന്നത് കണ്ടു. അപ്പൊ ജസ്റ്റ് ഒന്ന് പരിചയപ്പെടാം എന്ന് കരുതി."
"കല്യാണത്തിന് കണ്ടു പിന്നെ ഇവിടുന്ന് അറിയാതെ കണ്ടു പിന്നെ പൂവ് ഗിഫ്റ് ആയിട്ട് തരുന്നു അതും റോസാപ്പൂ, അതും വെറുതെ ഒന്ന് പരിചയ പെടാൻ വേണ്ടി മാത്രം. എന്തോ ഒരു പ്രെശ്നം തോന്നുന്നിലെ രഹസ്യ ആരാധക നിനക്." അവൾ പറഞ്ഞു. ആ വിളി കേട്ടപ്പോ എനിക്ക് ചിരി വന്നു.
"ചെയ്തത് ഒക്കെ കുറച് ഓവർ ആയിപോയി എന്ന് അറിയാം, അതിനാണ് ഇതിന്ടെ കൂടെ ഒരു മഞ്ഞ റോസും കൂടി അയച്ചത്, ഒരു സോറി എന്നത് പോലെ."
"ഇപ്പോഴും ഇങ്ങനെ തന്നെ ആണോ,
💬 Comments
View all comments