0%

Chapter Title : പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 5 [Malini Krishnan]

Author : Malini Krishnan Read All Parts 553

ഓപ്പൺ ആയിട്ട് അങ്ങോട്ട് കാര്യങ്ങൾ എല്ലാരോടും പറയോ."അവൾ ചിരിച്ച കൊണ്ട് ചോദിച്ചു. അതിന് മറുപടി ആയി ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവൾ ഓർഡർ ചെയ്ത ചായ വന്നു കൂടെ സാൻഡ്വിച്ചും. പിന്നെ കുറച്ച നേരം നിശബ്ദത ആയിരുന്നു, ഞാൻ അവളുടെ സൗന്ദര്യം ആസ്വദിച് അവിടെ ഇരുന്നു.മിണ്ടാതെ ഇരുന്നും അവൾ ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞ് ഇരുന്ന ശെരി ആവില്ല എന്ന് തോന്നി എനിക്ക്.

"നിന്ടെ കല്യാണം കഴിഞ്ഞതാണോ ?" ഞാൻ ചോദിച്ചതും കുടിച്ചോണ്ട് ഇരുന്ന ചായ അവളുടെ തരിപ്പിൽ കേറി അവൾ ചുമക്കാൻ തുടങ്ങി. ഞാൻ പെട്ടന് ഒരു ടിഷ്യു എടുത്ത് അവൾക് കൊടുത്തു, എന്റെ ഓപ്പോസിറ്റ് ആണ് അവൾ ഇരിക്കുന്നത് അതുകൊണ്ട് വേറെ ഒന്നും ചെയാൻ സാധിച്ചില്ല. അത് കഴിഞ്ഞിട്ട് അവൾ എന്നെ കുറച് ദേഷ്യത്തിൽ നോക്കി.

"അല്ല സോറി ഞാൻ നീ സിംഗിൾ ആണോ അല്ലയോ എന്ന് അറിയാൻ വേണ്ടി ചോദിച്ചപ്പോ ഇങ്ങനെ ആയിപോയതാ, സോറി."

"ഓഹ് വല്ലാത്തൊരു ചോദ്യം തന്നെ ആയിപോയി, അല്ല വെറുതെ പരിചയ പെടാൻ വന്ന ആൾ എന്തിനാ ഇതൊക്കെ അറിയുന്നേ."

"അല്ല എന്തായാലും പേര് നീ പറയുന്നില്ല എന്ന ബാക്കി ഡീറ്റെയിൽസ് അറിയാലോ എന്ന് കരുതി ചോദിച്ചതാ, അല്ലാതെ വേറെ ഒന്നും ഇല്ല."

അവൾ താടിയിൽ കൈ വെച്ചുകൊണ്ട് ഇരുന്നു "വേറെ ഒന്നും ഇല്ലേ." അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു. ഞാൻ eye കോൺടാക്ട് കൊടുക്കാതെ ഇരിക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി.

"അതെ എനിക്ക് ലേറ്റ് ആവുന്നു ഞാൻ പോട്ടെ." അവൾ ചോദിച്ചു,

💬 Comments

View all comments