Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
ഒന്നുമില്ലെടാ.... പൊന്നുമോനെ.... അവരുടെ കരച്ചിൽ ഉച്ചത്തിലായി....
കരയാതെ അമ്മായി....
എന്നാലും നീയെന്റെ കുഞ്ഞല്ലേടാ.... എന്നിട്ടും നിന്റെ 'അമ്മ മരിച്ചപ്പോൾ ഞാൻ നിന്നെ തള്ളി പറഞ്ഞല്ലോടാ... അവർ പതം പറഞ്ഞു...
അതൊക്കെ കഴിഞ്ഞില്ലേ അമ്മായീ... എത്ര കാലമായി....
ഞാനൊരു ദുഷ്ടയാടാ.... നിന്റെ പ്രായം പോലും ഓർക്കാതെ നിന്നെ തള്ളിയ മഹാപാപി...
ഇല്ലമ്മായി ..... അങ്ങിനെയെല്ലാം നടക്കണമെന്നാണ് വിധി... അത് നടന്നല്ലേ പറ്റൂ.... മാത്രമല്ല ഞാനിപ്പോൾ അതൊന്നും ഓർക്കാറില്ല.... എന്നെ കഴിഞ്ഞ സംഭവങ്ങൾ.....
എന്നാലുമെന്റെ മോനെ....
ഒരെന്നാലുമില്ല.... എന്റെ അമ്മായി ഇനി കരഞ്ഞാൽ ഞാൻ ഇപ്പൊ തന്നെ പോകും.... എനിക്കിങ്ങനെ കരയുന്നവരെ ഇഷ്ടമല്ല... ഞാൻ എണീക്കാൻ തുടങ്ങി...
തെറിക്കുത്തരം മുറി പത്തൽ എന്നപോലെ ഞാൻ പറഞ്ഞു...
കിടക്കേടാ അവിടെ... എവിടെ പോകുവാ.നീ... അമ്മായിയെന്നെ പിടിച്ച് മടിയിലേക്ക് മലർത്തി കിടത്തി.... ഞാനൊന്ന് കാണട്ടെ എന്റെ കുട്ടിയേ ....അവർ എന്റെ മുടിയിൽ തലോടി.... മുഖത്തെല്ലാം ആ വിരലുകൾ ഓടി നടന്നു.... അവർ കണ്ണീരിനിടയിലൂടെ ചിരിച്ചു.....
ആഹാ ഇതുകൊള്ളാലൊ .... അവിടുന്ന് മോന്തയും വീർപ്പിച്ച് പോന്നവർ ഇവിടെ കെട്ടി പിടിച്ചിരുന്ന് കൂട്ടുകൂടുന്നോ .... ? അങ്ങോട്ടെത്തിയ പ്രിയ ചോദിച്ചു...
ആഹ് ഞങ്ങളങ്ങിനെയാ.... നിനക്കെന്താ... അമ്മായി ചിണുങ്ങി...
എനിക്ക് ഒരു കുഴപ്പവുമില്ല.. ഇതൊക്കെ എല്ലാവരുടെയും മുൻപിൽ വച്ചും ആകാം... ഇങ്ങിനെ ഒളിച്ചും പാത്തും ചെയ്യേണ്ടെന്നേ പറഞ്ഞുള്ളൂ...
ഒന്ന് പൊടീ .... അമ്മായി പറഞ്ഞു തീർത്തു.... അപ്പോഴേക്കും എല്ലാവരും അങ്ങോട്ടെത്തി.....
പോകാം ഉണ്ണീ... ആന്റി ചോദിച്ചു...
ഇപ്പോ പോകാനോ.... നീ ഉണ്ടിട്ട് പോയാ മതിയെടാ....
ഉണ്ണാൻ ശിവേട്ടനും കൂടി ഉള്ളപ്പോൾ ഒരു ദിവസം വരാം അമ്മായി.... ഇപ്പൊ
💬 Comments
View all comments