Chapter Title : പെരുമഴക്ക് ശേഷം 3 [ AniL OrMaKaL ]
അച്ഛന്റെ അടുത്തേക്ക് പോയി....
ഞാൻ മെല്ലെ അവരുടെ മുറിയുടെ വാതിലിൽ മുട്ടി....
സുധ... ഒരു അനക്കവുമില്ല...
സുധേ .... ഞാൻ ഉറക്കെ വിളിച്ചു ... അകത്തേക്ക് വന്ന അച്ഛനും ആന്റിയുമെന്നെ നോക്കി... ഞാൻ ഒന്നുമില്ലെന്ന് കണ്ണടച്ചു ...എന്നിട്ട് മുറിയിലേക്ക് പൊക്കൊള്ളാൻ ആംഗ്യം കാണിച്ചു .... അവർ പുഞ്ചിരിച്ചുകൊണ്ട് മുറിയിലേക്ക് പോയി....
എടീ സുധേ ...... ഞാൻ ദേഷ്യം കയറിയ പോലെ വിളിച്ചു ....പെട്ടെന്ന് വാതിൽ തുറന്നു....
എനിക്ക് കുടിക്കാൻ കുറച്ച് വെള്ളം..... വേണം... മുകളിലേക്ക് കൊണ്ടുവാ ........ ഞാൻ ഗൗരവം വിടാതെ പറഞ്ഞ് ബാഗും കവറുകളും എടുത്ത് മുകളിലേക്ക് നടന്നു....
മുറിയിലെത്തി ബാഗ് ഒളിപ്പിച്ച് ഞാൻ പുറത്തിറങ്ങി മറഞ്ഞിരുന്നു.... ഞാൻ വിചാരിച്ച പോലെ അവൾ ദിവ്യയെയും കൂട്ടി ഒരു ജഗ്ഗിൽ വെള്ളവും ഗ്ലാസ്സുമായി കയറി വന്നു.... മുറിയുടെ വാതിൽക്കൽ നിന്ന് പറഞ്ഞു.... ഇന്നാ വെള്ളം....
മറുപടി കേൾക്കാതെ വന്നപ്പോൾ മുറിയിലേക്ക് നോക്കി .... എന്നെയും ബാഗും കാണാത്തതിനാൽ മുറിയിലേക്ക് കയറി.... ദിവ്യ പുറത്ത് തന്നെ നിന്നു ...... ഞാൻ മെല്ലെ പുറത്തിറങ്ങി ദിവ്യയുടെ പുറകിൽ നിന്നു .... സുധ മുറിയാകെ നോക്കുന്നുണ്ട്... അവൾ എന്റെ ബാഗ് കണ്ടെത്തി... .ആദ്യം ബാത്ത്റൂമിലേക്കും പിന്നെ ഉണ്ണീ എന്ന് വിളിച്ചുകൊണ്ട് ദിവ്യയുടെ നേർക്കും നോക്കി ... അപ്പോഴാണ് ഞാൻ ദിവ്യയുടെ പിറകിൽ ചിരിച്ച് കൊണ്ട് നില്കുന്നത് അവൾ കണ്ടത്.... ദിവ്യ ഇതുവരെ അറിഞ്ഞിട്ടില്ല....
ഞാൻ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു .... അവൾ ഒന്നും മനസ്സിലായില്ല എങ്കിലും അന്തം വിട്ടു നിന്നു .....
ഘ്രാ......... പെട്ടെന്ന് ഞാൻ ശബ്ദമുണ്ടാക്കി ദിവ്യയുടെ തോളിൽ
💬 Comments
View all comments