Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
ലേഖന രചന .... ഇല്ലാത്ത പണിയൊന്നുമില്ല ചെറുക്കന്റെ കയ്യിൽ.... ഇക്കൊല്ലത്തെ സ്‌കൂളിന്റെ ടോപ്പ് റാങ്കർ പ്രതീക്ഷയാണ് ഇവൻ ....
ആര് ഇവനോ..... എന്നിട്ടാണോ ഇംഗ്ലീഷ് സാഹിത്യമെന്നും പറഞ്ഞ് നടക്കുന്നത്....? മാളു ചേച്ചി ഇടക്ക് കയറി.....
ആര് പറഞ്ഞു...
ഇവൻ തന്നെ... വേറാരാ ..?
ആണോ.... മോനേ ...?
ഉം ഞാൻ മൂളി....
അമ്പട ഭയങ്കരാ..... അത് തകർത്തു.... നിന്റെ ലക്‌ഷ്യം തകർത്തെടാ.....
എന്ത് .. ഇത്രയും കാലിബറുണ്ടെന്ന് ആന്റി തന്നെ സാക്ഷ്യപ്പെടുത്തിയ ഇവൻ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതോ....? ആന്റിക്ക് സ്വന്തം വിഷയം മറ്റൊരാൾ പഠിക്കുന്നതിന്റെ ത്രിൽ ആണോ....
അല്ലെടി... ഇവൻ ഡിഗ്രിക്ക് അധികം ബുദ്ധിമുട്ടില്ലാത്ത വിഷയം തിരഞ്ഞെടുക്കുന്നു എങ്കിൽ അവൻ അതൊരു മറയായി മാത്രം ഉപയോഗിക്കുന്നതാണെന്ന് മനസ്സിലാക്കെടീ പൊട്ടീ ....
അതെന്തിനാ...?
നന്നായി നീ ഡിഗ്രി ഇടക്ക് നിർത്തിയത്....
ആന്റി... ഇവനിന്നങ്ങ് പോകുവെ.... പിന്നെ ഞാനേ കാണൂ.... അതോർത്ത് വേണം എന്നെ കളിയാക്കാൻ....
പിണങ്ങിയോ എന്റെ ചുന്ദരി..... നീ ഇവനോട് ചോദിച്ചില്ലേ അവന്റെ ഡ്രീമെന്താണെന്ന്...?
ഇല്ല...
എന്നാ നീ പറ മോനേ ..... ഏത് പർവ്വതത്തിലേക്കാ നിന്റെ പ്രസ്ഥാനം...? ആന്റി എന്റെ നേരെ തിരിഞ്ഞു....
ഓഹ് അങ്ങിനെ ഒന്നുമില്ല ആന്റി....
എന്നാലും പറയെടാ....
സിവിൽ സർവീസ് ഒന്ന് ശ്രമിക്കണം.... ഒപ്പം മൂലധന വിപണിയെക്കുറിച്ചൊരു പഠനവും...
മൂവരും അത്ഭുതത്തോടെ എന്നെ നോക്കി.... പിന്നെ പത്മിനി ആന്റി ചിരിയോടെ എന്റെ തലയിൽ തലോടി.... കേട്ടോടി ഞാൻ പറഞ്ഞില്ലേ ...?
എന്നിട്ടും എനിക്കൊരു കാര്യം മനസ്സിലായില്ല.... മൂലധന വിപണിയേ കുറിച്ച് പഠിക്കാൻ കൊമേഴ്‌സല്ലേ നല്ലത്....?
അത് ജോലിക്ക് വേണ്ടി പഠിക്കാൻ.... ഞാൻ പറഞ്ഞു.... എനിക്ക് സിവിൽ സർവ്വീസിനപ്പുറം ഉള്ള ഒരു സ്വപ്നമാണ് ... ഒരു ബിസിനസ്സെന്നത്.... അതിന് നിക്ഷേപ വിപണന വിഷയത്തിൽ ഒരു ബിരുദത്തിന്റെ ആവശ്യമൊന്നുമില്ല....... എനിക്കൊരു തിരിച്ചറിവിനാണ്.... ഉദ്പാദന ശാലകളോ .... വിപണന കേന്ദ്രങ്ങളോ ഇല്ലാത്ത സ്വന്തം ബിസിനസ്സ്.... മൂലധന ബിസിനസ്സ്.... ഞാനൊരു പ്രബന്ധത്തിന്റെ തുടക്കം പോലെ പറഞ്ഞ് നിർത്തി....
ആഹ് എനിക്കൊന്നും മനസ്സിലായില്ല.... ജയശ്രീ ആന്റി പറഞ്ഞു...
ഇപ്പോളതിന്റെ സാംഗത്യം പിടികിട്ടില്ല ചേച്ചി.... പക്ഷെ പ്രായോഗിക തലത്തിൽ വിജയിച്ചാൽ ലോകത്ത്
💬 Comments
View all comments