0%

Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Author : Kambikathakal Read All Parts 1.3K
ഇന്നെന്താ ഇലയില് ... ഇവർ വന്നതല്ലേ... കാര്യമായിട്ട് ആയിക്കോട്ടെ എന്ന് കരുതി.... പിന്നെ നാളെ ഇവന്റെ പിറന്നാൾ ആണ് .... അതറിഞ്ഞപ്പോൾ ഒരു പായസ്സവും വച്ച്.... അതെങ്ങിനെ അറിഞ്ഞു..... അച്ഛൻ ചോദിച്ചു... അതിവൾ ഫെസ്ബുക്കീന്ന് ചോർത്തിയതാ.... പത്മിനിയാന്റി പറഞ്ഞു... അതുകൊണ്ട് ഇങ്ങിനെയും ഗുണമുണ്ടോ..... അതേതായാലും നന്നായി.... മോൻ നന്നായി വരും.... മുത്തശ്ശൻ പറഞ്ഞു... നന്ദി മുത്തശ്ശാ..... പപ്പീ .. ഇവനെന്താ ഒരു സമ്മാനം കൊടുക്കുക... അങ്കിൾ ചോദിച്ചു.... ഞാൻ കൊണ്ടുവരാം..... ആന്റി പെട്ടെന്ന് പോയി ഒരു കവറുമായി വന്നു..... ഇന്നാ ഇത് പോരെ..... അത് നന്നായി.... എനിക്ക് കിട്ടിയതാ... മുറിയിൽ തന്നെ ഇരിക്കുന്ന എനിക്കിതിന്റെ ആവശ്യമെന്താ.... വരൂ മിസ്റ്റർ ഗോവർദ്ധൻ.... ഞാൻ അച്ഛനെ നോക്കി.... അച്ഛൻ തലയാട്ടി.... ഞാനെഴുന്നേറ്റ് അങ്കിളിന്റെ അടുത്തെത്തി..... എൻ ഉരുക്ക് ഉയരാൻ തമ്പി ഗോവർദ്ധൻ അവർകള്ക്ക് അന്പാർന്ത പിറന്തനാൾ നൽവാഴ്ത്തുക്കൾ .......അദ്ദേഹം തമിഴിൽ പറഞ്ഞുകൊണ്ട് ആ കവർ എന്റെ കയ്യിൽ തന്നു.... താങ്ക്സ് അങ്കിൾ...... തുറന്ന് നോക്ക്.... ഞാൻ തുറന്നു.... ആപ്പിളിന്റെ ഐ ഫോൺ.... എന്റെ കണ്ണ് മിഴിഞ്ഞു.... ഇത്രയും വിലയുള്ള ഒരു ഗിഫ്‌റ്റ് ജീവിതത്തിൽ ആദ്യമാണ്.... എന്തേ ഇഷ്ടപ്പെട്ടില്ലേ ....? എന്റെ അമ്പരപ്പ് കണ്ട് ആന്റി ചോദിച്ചു.... നിനക്ക് ഫോണില്ലല്ലോ...? പിന്നേ എനിക്ക് ഇഷ്ടപ്പെട്ടു... പക്ഷെ...? ഞാൻ ചിരിയോടെ നിർത്തി....
എന്ത് പക്ഷെ..... ? പലരിൽ നിന്നും ഒന്നിച്ചാണ് ആ ചോദ്യം ഉയർന്നത്.... അല്ലാ... ഇതൊന്നെ ഉള്ളോ..... ഒരെണ്ണം കൂടി വേണമായിരുന്നു..... അമ്പട ഭയങ്കരാ.... ഫോൺ പോലുമില്ലാത്തവന് രണ്ട് ഫോണോ.... നീയാള് കൊള്ളാമല്ലോടാ...... പത്മിനിയാന്റി പറഞ്ഞു.... ഐ ലൈക് ദാറ്റ് സ്പിരിറ്റ്

💬 Comments

View all comments