Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
നീ പറഞ്ഞത് ശരിയാണ്.... അവർ സന്തോഷിക്കുന്നത് എനിക്കും കാണണം.... ചെറുപ്പത്തിൽ എന്നും മറ്റുള്ളവരുടെ കളിയാക്കലും കുറ്റം പറച്ചിലും അമ്മയുടെ കരച്ചിലും കേട്ടാണ് ഞങ്ങൾ വളർന്നത് .... ഈ വീട്ടിലേക്ക് വന്നതിൽ പിന്നെ 'അമ്മ കരഞ്ഞ് കണ്ടിട്ടില്ല.... അച്ഛനുമായുള്ള ബന്ധത്തിന് 'അമ്മ തയ്യാറായപ്പോൾ അമ്മയുടെ ബന്ധുക്കളും അന്വേഷിക്കുവാൻ തുടങ്ങി.... അതും അച്ഛന്റെ നിർബന്ധമായിരുന്നു.... അവിടെ പോകണമെന്നും ഒക്കെ... ഇപ്പോൾ ഞങ്ങൾക്കും എല്ലാവരുമുണ്ട്...? പക്ഷേ അമ്മയുടെയും അച്ഛന്റെയും ജീവിതം ....ശരിയാടാ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന അവരെ നമുക്ക് ചേർത്ത് വക്കണം... എന്തിനും ഞാൻ കൂടെയുണ്ട്....
എങ്കിൽ നീ ദിവ്യയേം കൂട്ടി താഴെ പോയിട്ട് ആന്റിയോട് ഇങ്ങോട്ട് വരാൻ പറ.....ഞാനിപ്പോൾ തന്നെ സംസാരിക്കാം... അങ്ങിനെ ആണെങ്കിൽ നമ്മുടെ നാളത്തെ ട്രിപ്പിനിടയിൽ അവരുടെ ഹണിമൂൺ നടത്താം ....
എടാ ഇത്ര പെട്ടെന്നോ ... ? ഇതിനൊരു പ്ലാനിങ്ങൊക്കെ വേണ്ടേ...?
എന്തിന്...? ഉള്ള കാര്യം ഉള്ള പോലെ സംസാരിക്കുന്നു.... നമ്മുടെ ആഗ്രഹം നമ്മൾ തുറന്ന് പറയുന്നു.... ബാക്കി അവർ തീരുമാനിക്കട്ടെ.... ഞങ്ങൾ സംസാരിച്ച് കുറച്ച് കഴിയുമ്പോൾ നിങ്ങളും വരണം.... എതിർപ്പുണ്ടായാൽ ഞാൻ ചില്ലറ ചീപ്പ് സെന്റിമെന്റ്‌സൊക്കെ ഇറക്കും... കട്ടക്ക് നിന്നോണം..... ദിവ്യയോട് നീ ഒരു സൂചനയും കൊടുക്കരുത് .... അവൾ കുട്ടിയാ ... അവൾക്കിതിന്റെ
ഫ്ളോക്കൊപ്പം നിൽക്കാൻ കഴിയില്ല... എന്നാ നീ ചെല്ല് ...
എന്താ രണ്ട് പേരും കൂടി ഒരു രഹസ്യം.... ?
ഒന്നുമില്ലെടീ.... നീ ഇൻസ്റ്റാൾ ചെയ്തോ...?
ഉം.... പിന്നെ അകൗണ്ട് ഒന്നും ചെയ്തില്ല അത് ഉണ്ണിയേട്ടൻ ചെയ്താ മതി.... ഞാൻ കുറച്ച് സെൽഫി എടുത്തിട്ടിട്ടുണ്ടേ ....
അപ്പോൾ ശരിയെടീ ...
💬 Comments
View all comments