Chapter Title : പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]
നമുക്കൊരു ബന്ധവുമുള്ളതല്ല.... കിടപ്പിലായ ഒരു രോഗിയെ.... അതും മരിച്ചുപോയ നിന്റെ അമ്മയെ അറിയാവുന്ന ഒരാളെ ..കാണാൻ വന്നവർ മാത്രമാണ് നമ്മൾ.... അപ്പോൾ അതാണ് നമ്മുടെ ലക്ഷ്യം ... ഓർക്കുക....അങ്ങിനെ ആവട്ടെ അച്ഛാ.... എന്തിനാണ് ഇപ്പോഴൊരു മുൻകരുതൽ എന്നെനിക്ക് മനസ്സിലായില്ലെങ്കിലും ഞാൻ സമ്മതിച്ചു....
എന്നാൽ ഇറങ്ങ്....
ഞങ്ങൾ പുറത്തിറങ്ങിയപ്പോളേക്കും പത്മിനി ആന്റി പുറത്തേക്ക് വന്നു.....
വരണം വരണം.... സാറിന് ഇങ്ങോട്ടുള്ള വഴി ഇപ്പോഴും ഓർമ്മയിൽ ഉണ്ടല്ലേ.... അകത്തേക്ക് .... വരൂ... അവർ ക്ഷണിച്ചു... ഉണ്ണീ നീ കൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.... വാ മോനെ...അവരെന്റെ തോളിൽ കയ്യിട്ട് വിളിച്ചു....
ഞങ്ങൾ അകത്ത് കയറി....
ഇരിക്കൂ....
അച്ഛനെവിടെ..? ഇരിക്കുന്നതിനിടെ അച്ഛൻ ചോദിച്ചു...
അകത്തുണ്ട് ഞാൻ വിളിക്കാം .... കുടിക്കാനെന്താ എടുക്കണ്ടെ .... ?
അതൊക്കെ പിന്നെ മതി....
അപ്പോഴേക്കും വളരെ വൃദ്ധനായ ഒരാൾ അങ്ങോട്ട് കടന്ന് വന്നു.... നല്ല ഐശ്വര്യമുള്ള മുഖം... ജുബ്ബയും മുണ്ടുമാണ് വേഷം.... പ്രായം അധികമുണ്ടെങ്കിലും ആഢ്യത്തം നിറഞ്ഞ മുഖം.... നരച്ച രോമങ്ങൾ.... നെറ്റിയിൽ ചന്ദനവും കുംങ്കുമവും ചേർന്ന കുറി ..... അല്പം പോലും ഇടറാത്ത ചുവടുകൾ....
അദ്ദേഹത്തെ കണ്ടതും അച്ഛൻ എഴുന്നേറ്റു... കൂടെ ഞാനും... ഞങ്ങൾ എഴുന്നേൽക്കുന്നത് കണ്ട ആന്റി തിരിഞ്ഞ് നോക്കി....
ആഹ് ... അച്ഛൻ വന്നല്ലോ.... ?
ആരാ മോളെ.... പ്രായത്തെ തോൽപ്പിക്കുന്ന ഉറച്ച ശബ്ദം....
ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞില്ലേ അച്ഛാ.... കൃഷ്ണകുമാർ സാർ.... ജയേട്ടനെ കാണാൻ വരുമെന്ന് ... അദ്ദേഹമാണ്... കൂടെയുള്ളത് മകൻ ഉണ്ണി....
ആഹാ.... ഞാനത് മറന്നു..... ഇരിക്കൂ കുട്ടികളെ.... അദ്ദേഹവും സോഫയിൽ ഇരുന്നു....ചായയെടുക്ക് മോളെ... കഴിക്കാനും ....
ശരിയച്ഛ ....അവർ അകത്തേക്ക് തിരിഞ്ഞു...
കഴിക്കാനിപ്പോഴൊന്നും എടുക്കണ്ട... ചായ മതി.... കഴിച്ചിട്ടാണ് ഇറങ്ങിയത് ...... അച്ഛൻ പറഞ്ഞു....
അത് സാരമില്ല... വീട്ടിൽ വന്നിട്ട് എന്തെങ്കിലും കഴിക്കാതെ എങ്ങിനാ ....
വന്നതല്ലേയുള്ളൂ സാർ... കുറച്ച് കഴിയട്ടെ....
എങ്കിൽ ശരി മോളെ.... ഊണ് കാലാക്കാൻ പറഞ്ഞോളൂ... ഇപ്പോൾ ചായ എടുക്ക് ...
ശരിയച്ഛ ....അവർ അകത്തേക്ക് പോയി....
കൃഷ്ണകുമാറിന് എന്നേ നേരത്തെ അറിയുമോ? സാറെന്ന് വിളിച്ചത് കൊണ്ട് ചോദിച്ചതാ....
അറിയാം സാർ.... ഞാൻ
💬 Comments
View all comments