Chapter Title : പേടിക്കാരി 2 [John]
പിന്നെ ആണ് പ്രശ്നം എനിക്ക് ഒരു മാസം ആണ് ലീവ് ഉളൂ. ഞാൻ കുറച്ചു നാൾ മുൻപ് നാട്ടിൽ പോയത് കൊണ്ട് ലീവ് അധികം ഇല്ല.....
അങ്ങനെ ഞങളുടെ ലീവ് നോക്കി കല്യാണ ദിവസം ഓക്കേ തീരുമാനിച്ചു.
അവൾ ആദ്യം പോകും. അത് കഴിഞ്ഞ ഒരു മാസം കഴിഞ്ഞു ഞാൻ.
വീട്ടിൽ ചെന്നാൽ സമയം ഇല്ലാത്തത് കൊണ്ട് വീട്ടുകാർ തമ്മിൽ ഇരു വീട്ടിലും പോയി കണ്ടു ഞങളുടെ കല്യാണം ഉറപ്പിച്ചു.
ഞങ്ങൾ ദിവസവും ഫോൺ ഓക്കേ വിളിക്കും അവൾ അങ്ങനെ അധികം സംസാരിക്കുന്ന ആൾ അല്ല. അവൾക്ക് ഇപ്പോഴും എന്തോ പേടി ഓക്കേ ഉള്ള പോലെ.
പിന്നെ ഹോസ്പിറ്റലിൽ വച്ചു കാണുമ്പോൾ സംസാരിക്കും. വീട്ടിലെ വിശേഷം ഓക്കേ ഞാൻ ചോദിക്കും അപ്പോ അവൾ ഓരോന്ന് പറയും അത്ര മാത്രം.
പിന്നെ ജോലി കാര്യങ്ങൾ ആണ് സംസാരിക്കുക......
എങ്കിലും അവളുടെ ആ നോട്ടം ഓക്കേ എനിക് ഇഷ്ടം ആണ്. ഞാൻ അങ്ങനെ ഞങളുടെ കല്യാണ കാര്യം ഓക്കേ ആലോചിച്ചു ദിവസം തള്ളി നീക്കി.
അങ്ങനെ അവൾക്ക് പോകേണ്ട ദിവസം ആയി. എനിക് ഇനിയും ഒരു മാസം കഴിഞ്ഞു പറ്റുക ഉളൂ..
അവളെ ഞാൻ എയർപോർട്ടിൽ കൊണ്ട് ചെന്ന് ആക്കി.
അവൾ ഇപ്പോഴും എന്നോട് അധികം സംസാരിക്കുന്ന കൂട്ടത്തിൽ പെട്ട ആൾ അല്ല.....
ഞാൻ അവളോട് വല്ലതും ചോദിച്ച മറുപടി പറയും. അത്ര മാത്രം. പക്ഷെ അവളെ നോക്കി നിലക്കാനും ഒരു സുഖം ആണ്.
അങ്ങനെ അവളെ യാത്ര ആക്കി തിരിച്ചു വന്നു. നാട്ടിൽ എത്തിയപ്പോൾ അവൾ മെസ്സേജ് അയച്ചിരുന്നു.
💬 Comments
View all comments