Chapter Title : പേടിക്കാരി 3 [John]
കിടന്നില്ലേ.... ഞാൻ വിചാരിച്ചു കിടന്നു കാണും എന്ന്.......
അവൾ തിരിച്ചു മറുപടി ഒന്നും പറഞ്ഞില്ല.....
അങ്ങനെ കട്ടിലിൽ വന്നിരുന്നു മൊബൈൽ ഓക്കേ ഒന്ന് നോക്കി...
എന്നാ നമ്മുക്ക് കിടക്കാം... ഞാൻ പറഞ്ഞു
മ്മ്മ്.
അവൾ അവളുടെ സാധാരണ പേടിയോടെ ഉള്ള നോട്ടവും നോക്കി ആണ് പറയുന്നത്....
ആദ്യരാത്രി ഓക്കേ അല്ലെ ചെറിയ പേടി ഓക്കേ ഉണ്ടാവും.. എനിക്കും ചെറിയ പേടി ഓക്കേ ഉണ്ട്.
സംഭവം അവളോട് മുൻപ് സംസാരിച്ചിട്ട് ഓക്കേ ഉണ്ടങ്കിലും ഇങ്ങനെ ഒരു അവസ്ഥയിൽ അവളോട് എന്തായിരിക്കും മിണ്ടുക...
അവൾ എന്റെ അപ്പുറത്ത് കിടക്കുന്നു ഉണ്ട്...
അവളോട് എന്തേങ്കിലും ഒന്ന് മിണ്ടണ്ടേ...
ഞാൻ പതുക്കെ അവളുടെ അടുത്തേയ്ക്ക് നീങ്ങി കിടന്നു.....
ദിവ്യെ.........
ഞാൻ പതുക്കെ ഒന്ന് വിളിച്ചു.....
മറുപടി ഒന്നും ഇല്ല.
ഉറങ്ങി കാണുമോ.......
ഞാൻ എന്റെ കൈ എടുത്തു ചരിഞ്ഞു കിടക്കുന്ന അവളുടെ കൈയിയുടേ മുകളിൽ ഒന്ന് വച്ചതും അവൾ ചാടി എഴുന്നേറ്റതും ഒപ്പം ആയിരുന്നു......
ഞാൻ ഒന്ന് പേടിച്ചു.....
അതിനു പുറകെ ഒരു കരച്ചിൽ ആണ് വന്നത്....
ദിവ്യ ആകെ ചുവന്നു തുടുത്തിരിക്കുന്നു... രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ പുഴ പോലെ ഒഴുകുന്നു ഉണ്ട്....
എന്നെ ഒന്നും ചെയ്യല്ലേ ചേട്ടാ എന്നൊക്കെ പറഞ്ഞു എണ്ണിപറക്കുന്നു ഉണ്ട്...
എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിൽ ആയില്ല.. ഞാൻ ആകെ ഇല്ലാതെ ആയതു പോലെ......
എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടുന്നില്ല....
ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുന്നേറ്റു.
എന്ത് പറ്റി ദിവ്യെ.. പതുക്കെ അവളുടെ അടുത്തേയ്ക്ക് പോയി..
അപ്പോൾ പിന്നെയായും എങ്ങലടി.
💬 Comments
View all comments