Chapter Title : പേഴ്‌സണൽ കേസ് [Danmee]
ഇപ്പോൾ നീ അൽപ്പം തിരക്കിൽ ആണെന്ന് പത്രത്തിൽ വായിച്ചു. "
" മ്മ് നിങ്ങൾ പൊക്കോ...... കേസ് ഒന്നും എടുക്കുന്നില്ല "
" അല്ല കുപ്പികൾ "
" കുപ്പികൾ ഒന്നും ഇല്ല... വിട്ടോ "
" അല്ല.... "
" എന്ത് സ്റ്റേഷനിൽ കേറി രണ്ട് ഇടികൊണ്ടാലേ പോവൂ "
" ഡി പ്ലീസ് കുപ്പി ഇല്ലാതെ അവിടെ ചെന്നിട്ട് ഒരുകാര്യവും ഇല്ല.... കൂട്ടുകാരി പൊലീസ് ആയത് കൊണ്ട് അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ "
" ശെരി രണ്ടെണ്ണം എടുത്തോ "
അത് കേട്ടതും അഖിലയും ജിബിരിശും ഓരോ കുപ്പി എടുത്തുകൊണ്ട് കാറിലേക്ക് കയറി. മാത്താൻ അവളെ ഒന്ന് നോക്കി കൊണ്ട് പതുകെ നടന്നു. അവരെല്ലാം കാറിൽ കയറുന്നത് കണ്ട് നിത്യഒരു നിമിഷം ഏതോ ആലോചിച്ചു. എന്നിട്ട് നടന്ന് അവരുടെ കാറിന് അടുത്ത് എത്തികൊണ്ട് പറഞ്ഞു.
" അപ്പോൾ കുപ്പി കിട്ടാൻ വേണ്ടി മാത്രം ആണ് നിങ്ങൾ എന്നെ വിളിച്ചത് അല്ലെ.... "
" ഡി അങ്ങനെ അല്ല പെട്ടന്ന് ഉണ്ടായ സന്തോഷത്തിൽ ഞങ്ങൾ എല്ലാം മറന്നു "
" നിങ്ങൾ എല്ലാം മറന്നെന്നു എനിക്ക് മനസിലായി...... എന്നാൽ ശെരി ............ അല്ലെങ്കിൽ വേണ്ട ഞാനും നിങ്ങളുടെ കൂടെ റിസോർട്ടിൽ വരാം അവന്മാരെ ഒന്ന് പേടിപ്പിക്കാം "
" അങ്ങനെ ആണെങ്കിൽ ഞാൻ നിന്റെ വണ്ടി എടുക്കാം.... കുട്ടികാലം മുതൽ ഉള്ള ആഗ്രഹം ആണ് പോലീസ് ജീപ്പ് ഓടിക്കണം എന്നുള്ളത് "
നിത്യ വണ്ടിയുടെ കീ അഖിലയെ എൽപ്പിച്ചു. അഖില കറിൽ നിന്നും ഇറങ്ങിയപ്പോൾ നിത്യ കറിനുള്ളിലേക്ക് കയറി.
" എന്താടാ പ്രാവേ മിണ്ടാതെ ഇരിക്കുന്നത്... കുപ്പികിട്ടാൻ മാത്രമെ നീ എന്നോട് മിണ്ടുള്ളു "
"ഹേയ് അങ്ങനെ ഒന്നും ഇല്ല "
നിത്യ ജിബിരിശിന്റെ കയ്യിൽ ഉണ്ടായിരുന്ന കുപ്പി തുടന്നു കറിൽ കിടന്ന ഒരു ഗ്ലാസിൽ കുറച്ച് ഒഴിച്ചു എന്നിട്ട് ഡാഷിൽ കിടന്ന മിനറൽ വാട്ടർ കുപ്പി തുറന്ന് അതിലേക്ക് ഒഴിക്കാൻ തുടങ്ങിയപ്പോൾ മാത്താൻ തടഞ്ഞു.
" ഡി അത് വെള്ളം അല്ല "
💬 Comments
View all comments