0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1598

" പിന്നെ "

" ഒരു  സൊയമ്പൻ സാധനം ആണ്‌.  കുടിച്ചാൽ  സ്വർഗ്ഗ ലോകത്ത് എത്തും..... ഇന്ന് ലാലു കൊണ്ട്  വന്നതാ.  അവന്  ഏതോ  സാമി കൊടുത്തെന്ന പറഞ്ഞത്

"കൊള്ളാമല്ലോ.... അവന്റെ തള്ളിന് ഇപ്പോഴും  ഒരു കുറവും ഇല്ലല്ലേ "

" തള്ള് അല്ല.... അവമ്മാരെക്കെ  ഇത്‌  കുടിച്ചു അവിടെ കിളി പോയി  ഇരിപ്പുണ്ട്....  വേറെ  ലഹരി  ഒന്നും  ചെല്ലാതിരുന്നാൽ ഇതിന്റെ എഫക്ട് കൂടും എന്ന  അവൻ പറഞ്ഞത്  അതുകൊണ്ടാ  ഞങ്ങൾ  വേറെ സാധനം  തപ്പി  ഇറങ്ങിയത് "

" കൊള്ളാമല്ലോ ബിൽഡപ് "

നിത്യ ഒറ്റ വലിക്ക് ആ  കുപ്പി  പകുതിയോളം  കുടിച്ചു.

" നിത്യയെ  നിത്യേ  എനിക്ക് "

റിസോർട്ടിൽ എത്തിയപ്പോൾ  മാത്തൻ  അവളെ  വിളിച്ചു. അപ്പോയെക്കും  അഖിൽ  പൊലീസ് ജീപ്പുമായി അവിടെ  എത്തിയിരുന്നു.

അവർ  റിസോർട്ടിനുള്ളിൽ കേറുമ്പോൾ  സ്റ്റാഫുകൾ എല്ലാം  പുറത്തേക്ക്  പോയി.

" ഗയ്സ് .......... സർപ്രൈസ് "

പെട്ടെന്ന് നിത്യേ കണ്ടപ്പോൾ  ലാലുവും ഡോണും മറ്റുള്ളവരും  എണിറ്റു നിന്ന് അവളെ  നോക്കി.

" വർഷങ്ങളുടെ ഇടവേള കഴിഞ്ഞു ക്വീൻ വീണ്ടും  കൂട്ടിൽ  എത്തിയിരിക്കുന്നു "

" നീ ഇത്‌  ഇവിടെന്ന് വന്ന്  ചാടി "

" നിന്റെ  വീര സാഹസങ്ങൾ  ഞങ്ങൾ  അറിയുന്നുണ്ടായിരുന്നു "

" ഡാ മാസിലാളിയ  നിന്റെ  മസ്സിൽ ഓകെ പോയി കുടവയർ  ആയല്ലോ "

" പഴയ പോലെ  ജിമ്മിൽ കളയാൻ  സമയം  ഇല്ല  നിത്യ "

"ഡാ ഓർത്തോ.... നിന്റെ  എല്ലുകൾക്ക് ഇപ്പോൾ കുഴപ്പം  ഒന്നും ഇല്ലല്ലോ "

" ഐ ആം പെർഫെക്റ്റ്ലി അൽറൈറ് "

" ഡാ ബംഗാളി  നീ ആണോ  ഇപ്പോൾ  കൂട്ടത്തിലെ  ജിമ്മൻ "

വർഷങ്ങൾക്ക്  ശേഷം  ഉള്ള  ഒത്തുചേരലിൽ അവർ  മതിമറന്നു ആഘോഷിച്ചു.

"ഡാ മാത്ത നിന്റെ ക്യാമറ എവിടെടാ.... നമ്മുക്ക്  ഒരു  ഫോട്ടോ  എടുക്കാം "

മാത്തൻ  ക്യാമറ എടുത്തു അവരുടെ ഫോട്ടോ എടുക്കാൻ  ഒരുങ്ങി.

" ഡാ  ടൈമർ  സെറ്റ് ചെയ്തു വന്നിരിക്കട "

അവർ  എല്ലാവരും പരസ്പരം കെട്ടിപിടിച്ചു ഫോട്ടോക്ക് ഫോസ്  ചെയ്‌തു.

"

💬 Comments

View all comments