0%

Chapter Title : പേഴ്‌സണൽ കേസ് [Danmee]

Author : danmee Read All Parts 1576

ആർക്കെങ്കിലും  എന്തെങ്കിലും തരത്തിൽ ഉള്ള  ബ്ലാക്ക് മൈലിങ് ഭിഷണി ഉണ്ടോ എന്ന്  അന്വേഷിക്കാം...... ആ സമയം കൊണ്ട്  മറ്റ്  തെളിവുകൾ സോർട്ട്  ചെയ്യാം "

" ഒക്കെ .... പക്ഷെ  ഇനി  ഒരു മരണം കൂടി നടന്നാൽ  കേസ് നമ്മുടെ  കയ്യിൽ  നിന്നും  പോകും "

" ഇനി  ഒരു മരണം  സംഭവിക്കില്ല  സർ "

നിത്യ ക്രൈം സീനുകളും  തെളിവുകളും മറി മറി പരിശോധിച്ചു കൊണ്ടിരുന്നു.  സൈബർ സെല്ല് ഫോറെൻസിക്ക് ഉദ്യോഗസ്ഥരുമായി അവൾ നിരന്തരം  ബന്ധപ്പെടുകൊണ്ട് ഇരുന്നു. രവും പകലും അവൾ കില്ലർ ആരാണെന്ന് അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം.

നിത്യയും  ജയനും  കേസിന്റെ ഭാഗമായി  കേരളത്തിലെ ഒരു മലയോര മേഖലയിൽ കൂടി സഞ്ചരിക്കുക ആണ്‌.  പെട്ടെന്ന് നിത്യയുടെ  ഫോൺ ശബ്ദിച്ചു.

" ഹലോ "

" മേഡം  പീരുമെഡ് മുൻസിഫ് രവികുമാറിനെ  ഇന്ന്  വൈകുന്നേരം മുതൽ  കാണാൻ  ഇല്ല........അന്വേഷിച്ചപ്പോൾ കുറച്ച് നാളുകൾ ആയി പരിചയം ഇല്ലാത്ത ഒരാളുമായി ഇടക്ക് ഇടക്ക് മീറ്റ്  ചെയ്യാറുണ്ടായിരുന്നു എന്നറിഞ്ഞു "

" നോ .... സാജൻ  ..... ഇത്‌  ഒരു  ഓർഡിനറി മിസ്സിംഗ്‌ കേസ്  ആയിരിക്കും .... നമ്മുടെ  കേസുമായി  ബന്ധം കാണില്ല "

" അല്ല മേഡം......  മജിസ്‌ട്രേറ്റ് ലീവ്  ആയത് കൊണ്ട് ... ഇപ്പോൾ  ചുമതല  രവികുമാറിനാണ് "

" എന്നു മുതൽ "

" ഇന്ന്  രാവിലെ  മുതൽ"

" ഡോണ്ട്  വറി  സാജൻ  "

" അല്ല  മേടം  മജിസ്‌ട്രേറ്  മൂന്ന് മാസം  മുൻപ് തന്നെ  ലീവ് നെ കുറിച്ച്  സൂചിപ്പിച്ചിരുന്നു.. അദേഹത്തിന്റെ  വിദേശത്തുള്ള  മകളുടെ  ഡെലിവറിയുമായി  ബന്ധപ്പെട്ട്..... "

" ഓഹ്  ഗോഡ്  സാജൻ  ഇപ്പോൾ  എവിടെ  ഉണ്ട്‌"

"ഞാൻ  രവികുമാർ സാറിന്റെ  വീട്ടിൽ  തന്നെ  ഉണ്ട്‌  മേഡം  "

" ഓക്കേ  സാജൻ  ഞാൻ  അങ്ങോട്ട്  വരുന്നുണ്ട്...... കീപ് മീ  അപ്ഡേറ്റഡ് "

" ഓക്കേ മേഡം "

ഫോൺ  കട്ട്‌ ചെയ്‌ത  നിത്യ  ജയനെ നോക്കി  പറഞ്ഞു.

"വണ്ടി  പീരുമെട്ടിലേക്ക്  വീടു"

" ശെരി  മേഡം "

ജയൻ 

💬 Comments

View all comments