Chapter Title : പേഴ്‌സണൽ കേസ് [Danmee]
കില്ലർ. രാഷ്ട്രിയകർ ഉപയോഗിക്കുന്ന ഖദർ തുണി കൊണ്ട് രവികുമാറിന്റെ കഴുത്തിൽ കുരിക്കിട്ട് വെച്ചിച്ചുണ്ട്. കില്ലറിന്റ വേഷം ഒരു ജഡ്ജിയെ പോലെ ആയിരുന്നു. ഒരു കറുത്ത തുണി അയാൾ വായിൽ കെട്ടിയിട്ടുണ്ട്. കില്ലർ രവികുമാറിനോട് എന്തോ നിയമ വകുപ്പുകൾ പറഞ്ഞു കൊണ്ട് അയാളെ തുക്കിലേറ്റാൻ തുടങ്ങുമ്പോൾ. നിത്യ കില്ലാരെ പുറകിൽ നിന്നും ചവിട്ടി. കുറച്ച് മുന്നിലേക്ക് തെറിച്ചു വീണ അയാൾ കാണുന്നത് ജയൻ രവികുമാറിന്റ കഴുത്തിലെ കുരുക്ക് ആഴിക്കുന്നത് ആണ്. അയാൾ അവിടെനിന്നും ചാടി എഴുന്നേറ്റു. മുന്നോട്ട് വന്ന നിത്യയെ തള്ളി മാറ്റിക്കൊണ്ട് ജയനെ ചവിട്ടി വിഴ്ത്തി
നിത്യ കില്ലറിനെ കടന്നു പിടിച്ചു. അയാളെ കൈ ചുരിട്ടി ഇടിച്ചു. ജയനും അവൾക്കൊപ്പം കില്ലറിനെ നേരിട്ടു.
താഴെ വീണുകിടന്ന കില്ലറിന്റെ നേരെ നിത്യ തോക്കു ചുണ്ടി. ജയൻ കില്ലറിനെ പിടിച്ചു എഴുന്നേൽപ്പിച്ചു. പക്ഷെ കില്ലർ കാലുകൊണ്ട് നിത്യയുടെ തോക്ക് ചവിട്ടി തെറിപ്പിച്ചു. ജയനെ തള്ളി മറ്റി കില്ലർ ഫക്റ്ററിക്ക് പുറത്തേക്ക് ഓടി. പുറകെ നിത്യയും . വളരെ വേഗത്തിൽ തേയില തോട്ടത്തിൽ കൂടി ഓടിയ കില്ലർ നിത്യ അടുത്ത് എത്തിയതും പെട്ടെന്ന് തിരിഞ്ഞു നിന്നു. അമ്പരന്നു പോയ നിത്യയെ അയാൾ ചവിട്ടി വീഴുത്തി. പക്ഷെ നിത്യ വിട്ടുകൊടുക്കാൻ തയ്യാറാല്ലായിരുന്നു. അവൾ തറയിൽ നിന്നും എഴുന്നേറ്റ്. കില്ലറിന് പിന്നാലെ ഓടി. പിന്നിൽ നിന്നും കില്ലറിനെ കടന്നു പിടിച്ച അവൾ കൈ കില്ലറിന്റെ കഴുത്തിൽ കൂടി ചുറ്റിപിടിച്ചു നിലത്ത് കിടന്നു. അവൾ സർവ്വ ശക്തിയും എടുത്ത് കില്ലറിനെ വരിഞ്ഞു മുറുക്കി.
നിത്യ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു പക്ഷെ അവൾ കില്ലാറിന്റെ കഴുത്തിലെ പിടി വിട്ടില്ല.
💬 Comments
View all comments