Chapter Title : ഫേക്ക് ലവ് 2 [Fang leng]
തന്നെ ഇരുന്നു കരയാൻ തുടങ്ങി അവളുടെ കണ്ണുകൾ ചുമന്ന് കലങ്ങി
അശ്വിൻ പതിയെ റൂമിന് പുറത്തേക്ക് ഇറങ്ങി ഭക്ഷണം ഡയനിങ്ങ് ടേബിളിലേക്ക് വച്ചു ശേഷം വർദ്ധിച്ച ദേഷ്യത്തോടെ മതിലിൽ ആഞ്ഞിടിച്ചു
അശ്വിൻ :അവളിനി എന്നെ വിശ്വസിക്കില്ല... ഞാൻ എല്ലാം കളഞ്ഞു കുളിച്ചു...ഇല്ല വിശ്വാസം തിരിച്ചു പിടിക്കണം... കരഞ്ഞോ കാലുപിടിച്ചോ... എങ്ങനെയായാലും വേണ്ടില്ല അവളെ എനിക്ക് നഷ്‌ടപ്പെടുത്താൻ പറ്റില്ല.. അങ്ങനെ ഉണ്ടായാൽ ജീവിതകാലം മുഴുവൻ ഞാൻ ദുഃഖിക്കേണ്ടി വരും.. അവളുടെ ശാപം എന്നെ വേട്ടയാടും
ഇതേ സമയം റൂമിൽ നീതു
അവൾ പതിയെ കണ്ണട കണ്ണിലേക്കു വച്ചു
സ്വപ്നങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്ന അവൾ പതിയെ തന്റെ കഴുത്തിൽ കിടക്കുന്ന മാലയിലേക്ക് തൊട്ടുനോക്കി
നീതു : മുക്കുപണ്ടം വല്ലതും ആയിരിക്കും... പട്ടീടെ മോൻ...
അവൾ വിതുമ്പി..
നീതു : ജനൽ വഴി ഇറങ്ങാൻ നോക്കിയാലോ... അങ്ങനെ രക്ഷപെട്ടാലും കാര്യമില്ല... അവന്റെ കയ്യിൽ ഫോട്ടോസ് ഉണ്ട്.. വീഡിയോസും കാണും.. നാറി... ഞാൻ ഇത്രയും വിശ്വസിച്ചിട്ടും...കരഞ്ഞു കാലുപിടിച്ചു നോക്കാം... ചത്തു കളയും എന്ന് പറയാം...ചിലപ്പോൾ അവന്റെ മനസ്സ് അലിയും...
ഇതേ സമയം ഹാളിൽ അശ്വിൻ
പെട്ടെന്നാണ് അവന്റെ ഫോണിലേക്ക് കുറച്ച് മെസ്സേജുകൾ വരാൻ തുടങ്ങിയത്
അശ്വിൻ : ഇതാരാ ഓഡിയോ മെസ്സേജസ് ആണല്ലോ...
************
കഴിഞ്ഞ ദിവസം
നീതു : അവൻ ഗിഫ്റ്റ് തന്നെടി... എന്താണെന്നു അറിയാമോ സ്വർണ്ണമാല
അരുണ : സ്വർണ്ണ മാലയോ.. നീ പോയേ നീതു വെറുതെ..
നീതു : സത്യമാടി.. ഒരു പവനിൽ കൂടുതൽ വരും ചെറുതാ പക്ഷെ നല്ല ഭംഗി ഉണ്ട്.. എന്തായാലും ഒരു
💬 Comments
View all comments