0%

Chapter Title : ഫേക്ക് ലവ് 2 [Fang leng]

Author : kkstories Read All Parts 2.3K

ലക്ഷത്തിൽ കൂടുതൽ കൊടുക്കണം.. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല... ശരിക്കും പറഞ്ഞാൽ തുള്ളി ചാടണം എന്നുണ്ട് പക്ഷെ അവന്റെ മുന്നിൽ പറ്റില്ലല്ലോ... ഞാൻ വിചാരിച്ച പോലെയൊക്കെ കാര്യങ്ങൾ നടക്കുവാടി എന്റെ ജീവിതം മാറാൻ പോകുവാ... ശെരി ഞാൻ വെക്കുവാ കൂടുതൽ സംസാരിച്ചാൽ അവന് സംശയം തോന്നും

നീതു ഫോൺ കട്ടാക്കി... അരുണ പതിയെ ഫോൺ നിലത്തേക്ക് വച്ച ശേഷം ദേഷ്യത്തോടെ മുഷ്‌ടി ചുരുട്ടി

അരുണ : പെരും കള്ളിക്ക് സ്വർണ്ണമാല.. 😡മറ്റുള്ളവരുടെ പൈസക്ക്‌ സുഖിക്കുവാ മറ്റേ മോള്...

അന്നേ ദിവസം രാത്രി അരുണക്ക്‌ ഉറങ്ങുവാൻ സാധിച്ചില്ല പിറ്റേന്ന് ഉറക്കം ഉണർന്ന അരുണയെ ചിന്തകൾ അലട്ടി

അരുണ : അവളെങ്ങാൻ അശ്വിനെ കെട്ടിയാൽ ആ ജാഡ കൂടി ഞാൻ കാണേണ്ടി വരും... ജീവിതം മാറാൻ പോകുവാണെന്ന്..

അരുണ പതിയെ തന്റെ ഫോൺ എടുത്ത് ഓടിയോ റെക്കോർഡറിൽ ഇട്ടിരുന്ന കുറച്ച് ഓടിയോസ് പ്ലേ ചെയ്തു

അരുണ : ഇത് റെക്കോർഡ് ചെയ്തു വച്ചത് നന്നായി... ഇത് കേട്ട് കഴിഞ്ഞാൽ അശ്വിൻ നിന്നെ കെട്ടുക പോയിട്ട് തിരിഞ്ഞു നോക്കുക പോലുമില്ല... അങ്ങനെ നീ മാത്രം രെക്ഷപെടണ്ടെടി...

അരുണ പതിയെ ഓഡിയോ ഫയലുകൾ അശ്വിന്റെ നമ്പറിലേക്ക് സെന്റ് ചെയ്തു

*****************

അശ്വിൻ : ഇതിപ്പോൾ ആരാ

അശ്വിൻ dp പരിശോധിച്ചു... ഇത് അരുണയല്ലേ.. ഇവളിത് എന്ത് മെസ്സേജാ

അശ്വിൻ പതിയെ ഓഡിയോ പ്ലേ ചെയ്ത്

"എന്റെ മനസ്സിൽ ചില പ്ലാനൊക്കെയുണ്ട്... ഒന്നാമത്തേത് എങ്ങനെയും അശ്വിന്റെ വീട്ടിൽ കയറി പറ്റാൻ ശ്രമിക്കണം എന്നതാ അതിന് പറ്റിയാൽ എനിക്ക് ലോട്ടറിയാ... ആ മണ്ടന് എന്നെ ജീവനാ

💬 Comments

View all comments