Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
കഴിഞ്ഞാലും നിനക്ക് മനസമാധാനം കിട്ടുമോ...
: കുറേ കാലത്തേക്ക് പ്രശ്നങ്ങൾ ആയിരിക്കും എന്നാലും എന്നെങ്കിലും എല്ലാം കലങ്ങി തെളിയില്ലേ...
ഞാൻ എന്തായാലും ഈ നാട് വിട്ട് പോകാൻ തീരുമാണിച്ചെട...ഒരു വിസ ശരിയാക്കുന്നുണ്ട്. കുറച്ച് കാലം പുറത്ത് പോയി നിൽക്കണം. അപ്പോഴേക്കും അവളുടെ കല്യാണം ഒക്കെ കഴിയും. അവൾക്ക് ഒരു ജീവിതം ഉണ്ടാവുന്നത് വരെയേ എനിക്ക് പ്രശ്നമുള്ളൂ. അത് കഴിഞ്ഞാൽ പഴയതെല്ലാം എനിക്ക് തന്നെ കിട്ടും. പഴയ അമലൂട്ടനായി ഞാൻ തിരിച്ചു വരും...
: അപ്പൊ നീ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ...
: പറ്റിയാൽ എത്രയും പെട്ടെന്ന് പോണം. ഞാൻ പോയാലേ എല്ലാം ശരിയാവൂ...
നീ ഒന്ന് കൂടി ഒഴിച്ചേ...
: മൈരേ നാളെ നിന്റെ കല്യാണം ആണ്... ഇനി ചോദിക്കരുത്... ഇത് ലാസ്റ്റ്.
.................
ഇനി വേണം ഒന്ന് ഉറങ്ങാൻ.. രണ്ടെണ്ണം അടിച്ചപ്പോൾ എന്തോ ഒരു സമാധാനം ഉണ്ട്. വെറുതെ അല്ല ആൾക്കാർ സങ്കടം വന്നാലും ദുഃഖം വന്നാലും ഓരോന്ന് പിടിപ്പിക്കുന്നത്. കള്ള് കുടിക്കുന്നത് തെറ്റില്ല , കള്ള് നമ്മളെ കുടിക്കാതിരുന്നാൽ മതി. അവനവന്റെ നിലയും വിലയും കളഞ്ഞ് കുടിക്കാതിരിക്കുക. അധികം ആയാൽ അമൃതും വിഷം എന്നാണല്ലോ.
ഇനിയിപ്പോ വീടിന് അകത്ത് കിടക്കാൻ സ്ഥലം ഒന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. തൽക്കാലം പുറത്ത് കിടക്കാം. കൂട്ടുകാരൊക്കെ മുറ്റത്ത് ഓരോ മൂലയിൽ ടേബിളിൽ ഒക്കെ കിടന്നിട്ടുണ്ട്. വിഷ്ണുവിനേയും കൂട്ടി ഒരു മൂലയിൽ ഞാനും കിടന്നു. ഇങ്ങനെ കൂട്ടുകാരുമൊത്ത് കല്യാണവീട്ടിൽ കിടന്നുറങ്ങുന്നത് ഒക്കെ ഒരു രസമായിരുന്നു. കുട്ടികലാത്തൊക്കെ മൂന്നോ നാലോ കസേര അടുപ്പിച്ച് വച്ച് അതിൽ കിടന്നുറങ്ങിയിട്ടുണ്ട്. കല്യാണ തലേന്ന്
💬 Comments
View all comments