Chapter Title : പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21 [Wanderlust]
വീട്ടിൽ ഒന്നും നോക്കിയിട്ട് കണ്ടില്ല അവളെ. അല്ലെങ്കിൽ അമ്പലത്തിൽ വരുമ്പോൾ കൂട്ടണം എന്നുണ്ടായിരുന്നു എനിക്ക്. അമ്മായിയേയും വീട്ടിൽ കണ്ടില്ല. ചിലപ്പോൾ കുളിച്ചൊരുങ്ങി വരാനായി വീട്ടിലേക്ക് പോയതാവും. ഏത് കല്യാണ അൽബത്തിലും അമ്പലത്തിൽ പോയി പ്രസാദം വാങ്ങുന്നതും തൊഴുത് നിൽക്കുന്നതും ആയ ഫോട്ടോ ഉണ്ടാവുമല്ലോ. ഞാനായിട്ട് ആ പതിവ് തെറ്റിച്ചില്ല. ഗോൾഡൻ കരയുള്ള കസവ് മുണ്ടും മെറൂൺ കളർ ഷർട്ടും ഇട്ട് തിളങ്ങി നിന്നു കാമറയുടെ മുന്നിൽ.
ഉള്ളിൽ സങ്കടം ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ എല്ലാവരോടും ചിരിച്ചും വർത്തമാനം പറഞ്ഞും ഞാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ എന്റെ ഷിൽനയെ തിരഞ്ഞു. എല്ലാവരും വീട്ടിൽ എത്തിയിട്ടുണ്ടെങ്കിലും ഷിൽനയും അമ്മായിയും മാത്രം ഇല്ല. അതല്ല എന്നെ കാണാതെ മനപൂർവം മാറി നിൽകുന്നതാണോ.
: ചേച്ചി..... എടി... ഒന്നിങ്ങ് വന്നേ
: എന്താടാ..... വേഗം പറ പണിയുണ്ട്
: എടി അമ്മായിയും ഷിൽനയും വന്നില്ലേ.... എവിടേം കാണുന്നില്ലല്ലോ
: അപ്പൊ അത് നീ അറിഞ്ഞില്ലേ.... ഷിൽനയ്ക്ക് രാവിലെ തന്നെ ക്ഷീണം ആയി , തല കറങ്ങുന്ന പോലൊക്കെ ആയി.. എന്നിട്ട് അവളേം കൂട്ടി ആശുപത്രിയിൽ പോയിട്ടുണ്ട്. ഏട്ടനും അമ്മായിയും ആണ് കൂട്ടി പോയത്.
: ഞാൻ ഒന്നും അറിഞ്ഞില്ല... എപ്പോഴാ സംഭവം
: നീ കുളിക്കാൻ പോയപ്പോ ആണെന്ന് തോന്നുന്നു.. ഇപ്പൊ കുഴപ്പമൊന്നും ഇല്ല. ഗ്ലൂക്കോസ് കയറ്റുന്നുണ്ട്. അവൾ ആകെ ക്ഷീണിച്ചപോലെ ഉണ്ടായിരുന്നു ഇന്നലെമുതൽ. പാവം ഓടിനടന്ന് പണിയെടുത്തിട്ടാ....
: ഏത് ആശുപത്രിയിലാ പോയത്...
: K M ഇൽ ....നീ ഇപ്പൊ പോകുവൊന്നും വേണ്ട, 9 മണി ആവുമ്പോ ഇറങ്ങാനുള്ളതാ
:
💬 Comments
View all comments