Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]
കണ്ടപ്പോൾ നിമിഷയുടെ ഉള്ളിൽ അന്ധാളിപ്പ് പ്രകടമായി.
ഏട്ടനെന്താകും അങ്ങനെ മുഖം വെച്ചതെന്ന് ഓർത്തപ്പോൾ അവൾക്ക് ഒരെത്തും പിടിയും കിട്ടിയതുമില്ല.
കോഴിയറുത്തു പൂജയും അതിന്റെ പ്രസാദം കൊണ്ടു അവിടെ തന്നെ കറിയും എല്ലാരും ചേർന്നുണ്ടാക്കി. കോഴിയിറച്ചി കുമ്പളങ്ങയുടെ കൂടെ വെക്കുന്ന കറിയാണ് നേർച്ച. ഒപ്പം ചോറും!
അവിടെ ആൽമരത്തിന് കീഴെ തന്നെ എല്ലാരും പായ വിരിച്ചു ഊണ് കഴിച്ചു.
അവിടെയടുത്തൊരു വെള്ളച്ചാട്ടമുണ്ട്! സീതാറുകുണ്ട് എന്നാണതിന്റെ പേര്! അവിടേക്കും എല്ലാരും കൂടെ ചെന്നു. നകുലും നിമിഷയും മാത്രം വെള്ളത്തിലേക്കിറങ്ങിയില്ല. ബാക്കിയെല്ലാരും വെള്ളത്തിൽ ഇറങ്ങി കളിക്കയെല്ലാം ചെയ്തു.
പിന്നെ ഏതാണ്ട് മൂന്ന് മണിയോടെ അടുപ്പിച്ചാണ് അവർ ജീപ്പിലേക്ക് കയറിയത്.
തിരികെ വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും പൊന്നുമോൾ, അവരുടെ കൂടെ മുൻസീറ്റിൽ ആയിരുന്നു. നകുൽ അതെ ജീപ്പിൽ പിറകിലും. നകുലിനെ ഇടം കണ്ണിട്ട് നോക്കുമ്പോൾ, അവൻ പക്ഷെ നിമിഷയെ നോക്കാതെ മറ്റേതോ ലോകത്തായിരുന്നു.
നേരെ തറവാട്ടിലേക്ക് ചെന്ന ജീപ്പ് എല്ലാരും അവിടെ ഇറങ്ങിയശേഷം ചായ കുടിയും സൊറ പറയലുമായി നേരം പോയി.
ഏതാണ്ട് 7 മണിയോടെയാണ് നകുലനും നിമിഷയും അവരുടെ വീട്ടിലേക്ക് എത്തിച്ചേർന്നത്. അപ്പോഴും രണ്ടാളുടെ മനസിലും എന്തെല്ലാമോ ആശയ കുഴപ്പങ്ങളുണ്ടായിരുന്നു.
രാത്രി അത്താഴം കഴിഞ്ഞ ശേഷം അമ്മ നകുലിനോട് ചോദിച്ചു,
“എന്താടാ നിന്റെ അനിയത്തീടെ പിണക്കം മാറിയില്ലേ ഇനിയും? കണ്ടിട്ടും രണ്ടാളും മിണ്ടുന്നതേയില്ലല്ലോ?”
“ആ മിണ്ടണ്ട!!!”
“എന്താടാ നിനക്കും വാശിയായോ? കെട്ടിച്ചു കൊടുക്കും വരെയേ ഉള്ളു നിനക്ക് അവളോടുള്ള അവകാശവും അധികാരവുമൊക്കെ!!”
നകുലന്റെ ഉള്ളിൽ തറച്ചപോലെ ആയിരുന്നു അമ്മയുടെ വാക്കുകൾ!
“ഇല്ലമ്മേ എനിക്കവളോട് ദേഷ്യമൊന്നുമില്ല!” സീമന്തപുത്രൻ വിതുമ്പുന്നപോലെ തോന്നിയപ്പോൾ നകുലിനെ അമ്മ
💬 Comments
View all comments