Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]
തൃശൂർ ടൗൺ എത്തിയിരിക്കുന്നു. ബാഗുമെടുത്തു പുറത്തിറങ്ങിയതും, അച്ഛൻ ദേ വൊൽക്സ്വാഗൺ ജെറ്റയിൽ ബസ്റ്റാൻഡിന്റെ അടുത്ത് തന്നെയുണ്ട്.
സിഗരറ്റ് സ്റ്റൈൽ ആയിട്ട് വലിച്ചു പുക വിടുന്നുണ്ട് ആശാൻ! അമ്മയ്ക്ക് ഇഷ്ടമല്ലാത്തതിനാൽ, വീട്ടിനു പുറത്താണ് അച്ഛന്റെ സിഗററ്റ് വലി!
നകുലിനു വലിക്കണം എന്നൊക്കെയുണ്ട് ഉള്ളിൽ. പക്ഷെ തുടങ്ങാന്നു വെച്ചാൽ നിമിഷ സമ്മതിക്കില്ല. ഒരിയ്ക്കൽ ഒന്നു വലിച്ചതാണ്. മണം കൊണ്ട് അവൾ പിടിച്ചു.
അന്നു കിട്ടിയ പിച്ചിന്റെ നീറ്റൽ ഇപ്പോഴും ഉണ്ട്. ഇനി വലിച്ചാൽ കൊന്നുകളയും എന്നാണ് ഭീഷണി!
അവളോട് ചെയ്ത പ്രോമിസ് ഒന്നും അവൾ അടുത്തില്ലെങ്കിൽ പോലും തെറ്റിക്കാനവന് തോന്നാറില്ല. അതെങ്ങാനും അറിഞ്ഞാൽ ആ മുഖം വാടുന്നത് അവന് സഹിയ്ക്കാനും പറ്റില്ല.
“ഈ ബസിന് എത്രയാടാ ചാർജൊക്കെ!”
“2000 ആവും അച്ഛാ.”
“കൂടുതലാണോ?”
“ഹേ ഓണം, വിഷു വെക്കേഷൻ ആവുമ്പൊ ഇതിലും കൂടും.”
“കേറിക്കോ, പോകാം.”
“ഞാൻ ഓടിക്കട്ടെ?”
“വേണ്ട വേണ്ട, ഇന്നിപ്പോ സാർ വേഗം കേറാൻ നോക്ക്”
“കേറിയല്ലോ.”
നകുൽ ബാഗ് പിൻസീറ്റിലേക്കിട്ട് മുന്നിലായി ഇരുന്നു.
“ഡൽഹീന് ചെറിയച്ഛനും പിള്ളേരുമൊക്ക എത്തീട്ടുണ്ടോ?”
“ഉണ്ടെടാ അവരെയെത്തിയിട്ട് രണ്ടു മൂന്നു ദിവസമായി”
വീട്ടിലെത്തിയപ്പോഴും നിമിഷയെ അവൻ കണ്ടതേയില്ല. വല്യച്ഛന്റെ വീട്ടിൽ നിന്നും ജീപ്പിലാണ് ചിങ്ങംചിറ പോകുന്നത്. ആയതിനാൽ അവളും അമ്മയും കുളിച്ച ശേഷം അവിടെ ചെന്നു കാണും.
നകുൽ വേഗം കുളിച്ചശേഷം ബ്രേക്ഫാസ്റ്റ് കഴിക്കാനായി വല്യച്ഛന്റെ വീട്ടിലേക്ക് നടന്നു. വേഷം മുണ്ടും ഷർട്ടുമായിരുന്നു.
അമ്മയൊരുപാട് നിർബന്ധിച്ചപ്പോൾ, നിമിഷയായിരുന്നു അവന്റെ മുണ്ടും ഷർട്ടും അയൺ ചെയ്തു വെച്ചത്.
പട്ടു പാവാടയിൽ ആയിരുന്നു പെൺപട മുഴുവനും!
വല്യച്ഛന്റെ രണ്ടു പെൺമക്കൾ അനന്തികയും, അപർണ്ണയും, ചെറിയച്ഛന്റെ ഇളയ മകൾ മിഥുവും, എല്ലാരും.
“നീയിപ്പോഴാണോ വരുന്നേ?”
“ആ ഇപ്പൊ വീടെത്തി, കുളിച്ചു, ദേ ഇങ്ങോട്ടേക്കിറങ്ങി.”
വലിയ മുറ്റത്തു വിശാലമായി കിടക്കുന്ന മൂന്നു ജീപ്പുകളിലേക്ക് ഓരോരുത്തരും കേറുമ്പോൾ, നകുൽ നിമിഷയെത്തന്നെ നോക്കിക്കൊണ്ടിരുന്നു.
കരിംകൂവള മിഴികൾ!
അൽപ്പം മലർന്ന കീഴ്ച്ചുണ്ട് അടങ്ങുന്ന ചുവന്നു തുടുത്ത അധരങ്ങൾ!
കോഴിമുട്ടയുടെ ആകൃതിയിലുള്ള മുഖം!
ഇടതൂർന്ന മുടിയും ഒതുങ്ങിയ അരക്കെട്ടും!
നെറ്റിയിൽ ഇലക്കുറി!
അതാണ് തന്റെ അനിയത്തി നിമിഷ!!
ആ കൈകളിലെ കുപ്പിവളകളോടും അവനു പ്രേമം
💬 Comments
View all comments