0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 523.7K

തോന്നുന്നു.

“ശരി അങ്ങനെയാവട്ടെ. ഞാൻ പല്ലുതേച്ച് ഫ്രഷായിട്ട് അങ്ങോട്ടു വരാം. പൊന്നു കിടന്നോളൂ.”

മുറിയിൽ എത്തി പല്ലു തേച്ച് ഫ്രഷ് ആയി തന്റെ പ്രിയപ്പെട്ട ഷോർട്ട് ടോപ്പും മിഡിയും ഇട്ടു.

ഏട്ടൻ എത്തിയിട്ടില്ലായിരുന്നു.തന്റെ ശരീരം ആകെ വിറയ്ക്കുന്നുണ്ടായിരുന്നു.

അന്യോന്യം മനസ് തുറന്നു കഴിഞ്ഞപ്പോൾ ഏട്ടന്റെ അടുത്ത് പണ്ടുണ്ടായിരുന്ന ആ സ്വാതന്ത്ര്യം ഇല്ലാതായോ? ഇനി എങ്ങനെ ആയിരിയ്ക്കും?

ഹൃദയമിടിപ്പിന്റെ ശബ്ദം തന്റെ ചെവിയിൽ കേൾക്കാൻ ഉച്ചത്തിൽ ആണെന്നുപോലും തോന്നി. പതിനെട്ടു വയസ്സിലെ ആ ഹൃദയമാണ് ഇന്നും ഏട്ടനോട് തനിയ്ക്കെന്ന് സ്നേഹ ഓർമ്മിച്ചു.

ഏട്ടന്റെ വരവും കാത്ത് താൻ കട്ടിലിൽ ഇരുന്നു. ഏട്ടന്റെ കാലടി ശബ്ദം കേട്ടപ്പോൾ ആകെ തളരുന്നതുപോലെ തോന്നി. ഇനി മുതൽ ഏട്ടൻ തനിയ്ക്ക് ഏട്ടൻ മാത്രമല്ല. മറ്റെല്ലാമാണ്!

വാതിൽ കടന്നുവന്ന ഏട്ടനെ കണ്ടപ്പോൾ താൻ അറിയാതെ എഴുന്നേറ്റു. തന്റെ മുഖഭാവം കണ്ടാകണം, ഏട്ടൻ തിരിഞ്ഞ് വാതിൽ ചേർത്തടച്ചു! ഇന്നേവരെ അതു പതിവില്ലാത്തതാണ്. സാധാരണ തങ്ങൾ വാതിലുകൾ അടയ്ക്കാറുപോലും ഇല്ല.

പിന്നെ സാവധാനം തല കുനിച്ച് എഴുന്നേറ്റുനിന്ന തന്റെ അരികിൽ എത്തി. ഒരു കൈകൊണ്ട്, മെല്ലെ വിറയ്ക്കുന്ന തന്നെ ചേർത്തുപിടിച്ച്, മറ്റേ കൈകൊണ്ട് തന്റെ താടി പിടിച്ചുയർത്തി.

“പൊന്നൂ, ഏട്ടൻ ഒന്നും ചെയ്യില്ല. പേടിയ്ക്കണ്ട, കേട്ടൊ.”

ആ സൗമ്യസ്വരം കേട്ടപ്പോൾ താൻ ഒരു തേങ്ങലോടെ ഏട്ടനെ കെട്ടിപ്പുണർന്നു. പിന്നെ ആ കഴുത്തിൽ കൈകൾ ചുറ്റി ആ മുഖം നിറയെ ഉമ്മകൾ നൽകി.

എങ്ങനെയൊക്കെ തനിയ്ക്ക് തന്റെ സ്നേഹം പ്രകടിപ്പിയ്ക്കണം എന്ന് അറിയില്ലായിരുന്നു.

കൈ നീട്ടി ഏട്ടൻ മുറിയിലെ ലൈറ്റ് കെടുത്തി.

ജനലിലൂടെ വന്ന അർദ്ധചന്ദ്രന്റെ നിലാവിൽ തന്റെ

💬 Comments

View all comments