0%

Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ] [Revised and Extended]

Author : kkwriter2024 Read All Parts 523K

പൂജയ്ക്ക് എത്തിയിട്ടുണ്ട്.

അഞ്ചു മിനിറ്റിനു ശേഷം, അപർണ്ണയും നിമിഷയും വന്നപ്പോൾ ആദ്യത്തെ രണ്ടു ജീപ്പ് പുറപ്പെട്ടിരുന്നു, നേരം വൈകിയെന്നും പറഞ്ഞിട്ട്. പിന്നെ അവസാനം മുറ്റത്തുള്ള ജീപ്പിൽ മുഴുവനും ആള് നിറഞ്ഞിരുന്നു.

ഒന്നു രണ്ടു പേർ ജീപ്പിന്റെ പിറകിൽ തൂങ്ങി നിൽക്കുന്നുമുണ്ട്.

“അയ്യോ എനിക്ക് സീറ്റില്ലെ? ഞാനെങ്ങും വരുന്നില്ല.”അപർണ്ണ കാറി.

“നീ വാ മടിയിലിരിക്കാം.”

ചെറിയച്ഛൻ അവളെ മടിയിൽ ഇരിക്കാൻ വിളിച്ചതും അപർണ്ണ ജീപ്പിലേക്ക് പിടിച്ചു കയറി. എന്നിട്ടവൾ അച്ഛന്റെ മടിയിലിരുന്നു.

“എടി നീയെന്താ വരുന്നില്ലേ?!” അമാന്തിച്ചുള്ള നിൽപ്പ് തുടരുമ്പോൾ അപർണ്ണ നകുലിനെയും നിമിഷയെയും മാറി മാറി നോക്കി പറഞ്ഞു.

“എടി നീ നകുലിന്റെ മടിയിൽ ഇരുന്നോ!!” ചെറിയച്ഛൻ പറഞ്ഞു.

പണി പാലും വെള്ളത്തിൽ കിട്ടിയപോലെയായി നിമിഷയുടെ അവസ്ഥ!

അമ്മയും അച്ഛനുമൊക്കെ മുന്നിലെ ജീപ്പിൽ പോയിരിക്കുന്നു. ഇതിപ്പോൾ കുടുംബത്തിലെ അകന്ന ബന്ധുക്കൾ ആരെല്ലാമോ ആണ് ജീപ്പിൽ. പോകാതെ ഇരിക്കാനും വയ്യ!

നഖം കടിച്ചുകൊണ്ട് നിമിഷ ഒരു നിമിഷം നിന്നു.

നകുൽ ആവട്ടെ ചെറിയൊരു ചിരിയോടെ നിമിഷയെത്തന്നെ നോക്കി ഇരുന്നു.

നിമിഷ ആകെ കുടുക്കിലായതുപോലെയായി.

തന്റെ പേരിൽ ആണ് ഇത്തവണത്തെ പൂജ! ജാതകദോഷത്തിൽ നിന്നും മുക്തി നേടാൻ വേണ്ടിയാണെന്ന് അമ്മയും, അച്ഛനും പറഞ്ഞത് നിമിഷ ഓർത്തുപോയി.

മറ്റു പോംവഴിയില്ലാതെ നിമിഷ ജീപ്പിനടുത്തേക്ക് നടന്നു.

നകുൽ ആവട്ടെ അവളെ നോക്കി, ചിരിക്കാതെ ഇരിക്കാൻ ശ്രമിച്ചു.

അവളുടെ സ്വഭാവം നല്ലപോലെ അവനറിയാം. അവളെ നോക്കി ചിരിച്ചാൽ കളിയാക്കുന്നപോലെയേ അവൾ അതെടുക്കുള്ളു എന്ന് ഉറപ്പാണ്! പിന്നെ ഈ ദേഷ്യം തീരില്ല.

ചന്തിയോളം എത്തി നിൽക്കുന്ന ഈറൻ മുടി അവൾ മുന്നിലേക്കിട്ടു.

നകുലിനെ നോക്കാതെ തന്നെ

💬 Comments

View all comments