0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Author : kkstories Read All Parts 1.8K

അറിയില്ല..

.

.

.

.

അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിച്ചും കാര്യങ്ങൾ കണ്ടറിഞ്ഞു ചെയ്തു .പരസ്പരം മനസ്സിലാക്കി ഞങ്ങൾ അങ്ങുപോയി..

മാസങ്ങൾ കഴിഞ്ഞു. ഗായത്രി ഇപ്പോൾ അടുത്ത ഫ്ലാറ്റിലുള്ളവർ ഒക്കെയായി കൂട്ടായി..

ഒരു ദിവസം..

ഞാൻ റൂമിലായിരുന്നു. അവൾ വാതിൽ തുറന്ന് അകത്തേക്ക് വന്നു എന്റെ കട്ടിലിൽ ഇരുന്നിട്ട് എന്നെ നോക്കി. ഞാൻ വേറെ എന്തോ പഠിച്ചുകൊണ്ട് ഇരിക്കുവായിരുന്നു..

ഓരോ സാധനമെടുക്കും അത് താഴെ വയ്ക്കും.. പിന്നെ എന്നെ നോക്കും. ഞാൻ അവളെ നോക്കണം.. എന്താ കാര്യമെന്ന് ചോദിക്കണം.. എന്തോ പറയാനുണ്ട് അല്ലാതെ ഇങ്ങനെ വന്നു കഥകളി കാണിക്കില്ല..

ഞാൻ :- എന്താണ് ജാനി.. എന്തേലും പറയാനുണ്ടോ??

ജാനി :- അതെ... സച്ചുകുട്ടാ....

എന്തോ പറയാനുണ്ട്. പക്ഷെ അത് വേണോ വേണ്ടയോ എന്ന് അവൾക്ക് സംശയം. അതാ ഈ വന്നിരുന്നു കുറുക്കുന്നത്..

ഞാൻ :- മ്മ്.. പോരട്ടെ.. എന്തോ കാര്യം സാധിക്കാനുണ്ട്..

ജാനി :- അതേ...ഇന്നലെ നടക്കാൻ പോയപ്പോഴേ.. താഴെത്തെ സീനേച്ചി ചോദിച്ചു.. ഗായത്രി വൈകിട്ട് ഫ്രീയല്ലേ.. എന്റെ മോൾ ഒൻപതിലാണ് മാത്‍സ് അവൾക്ക് ടഫ് ആണെന്ന്. എക്സാമൊക്കെ വരുവല്ലേ.. വീട്ടിലേക്ക് ട്യൂഷൻ വിട്ടാൽ പറഞ്ഞുകൊടുക്കാവോ എന്ന്??

ഞാൻ അവളെ തിരിഞ്ഞുനോക്കി..

ഞാൻ :- എന്നിട്ട് നീ എന്താ പറഞ്ഞേ..

ജാനി :- സച്ചുനോട് ചോദിച്ചിട്ട് പറയാമെന്നു..

ഞാൻ :- അതിന് എന്നോട് ചോദിക്കാൻ എന്താ ഉള്ളേ.???. നിനക്ക് ഒക്കെ ആണേൽ നല്ലതല്ലേ.. വരാൻപറഞ്ഞോ...

പെട്ടന്ന് അവളുടെ മുഖമൊക്കെ തെളിഞ്ഞു. എന്തോ ഒരു സംശയം മാറി. ഒരു ഉത്തരം കിട്ടിയപോലെ ചിരിച്ചു.

ബെഡിൽ നിന്നും ചാടി എഴുനേറ്റ്..

💬 Comments

View all comments