0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]

Author : kkstories Read All Parts 1.8K

ഞാൻ :- നീ ധൈര്യമായിട്ട് ഇരിക്ക്.. എല്ലാം ഒക്കെയാകും.. എന്നാൽ ഞാൻ ഇറങ്ങട്ടെ.. കുറച്ചുണ്ട് ഓടിക്കാൻ..

പോയിട്ട് പ്രേതെകൊച്ചൊന്നുമില്ല പിന്നെ അവളെ അവിടെ ഒറ്റക്ക് ആക്കിയിട്ടല്ലേ വന്നേ.. അതിന്റെ ഒരു വെപ്രാളം..

വിക്കി :- എന്നാ നീ വിട്ടോ. നോക്കി പോണേ ഡാ. വീട്ടിൽ എത്തിയിട്ട് മെസ്സേജ് അയക്ക്..

ഞാൻ ഒക്കെ പറഞ്ഞു.. വണ്ടിയിൽ കേറിയതും

Gayathri കാളിങ്....

ഞാൻ :- എന്താ ഗായത്രി...?

ഗായത്രി :- സന്ദീപേ.. എവിടാ..

ഞാൻ :- പുറത്താണ്..

ഗായത്രി :- ഞാൻ കിടക്കാൻ പോകുവാ.. എത്താറായോ??

ഞാൻ :- ഇല്ല നീ കിടന്നോ.. കഴിച്ചോ??

ഗായത്രി :-മ്മ് . നീ കഴിക്ക് കേട്ടോ..

ഞാൻ :- ഒക്കെ..

2.22>>>>

ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി.. ഡ്രസ്സും മാറി കിടന്നു.

11:30>>>>

ഗായത്രി :- ആ എണീറ്റോ.. എന്ത് പറ്റി ഒരു ക്ഷീണം..?

ഞാൻ :- ഓ ഒന്നുല്ല.. വിശക്കുന്നു.. എന്താ കഴിക്കാൻ??

ഗായത്രി :- ഫ്രൈഡ് റൈസ് ഉണ്ടാക്കി എടുക്കട്ടെ??

ഞാൻ :- അഹ് എടുത്തോ...

അന്ന് ഞങ്ങൾ ഒരുമിച്ചാണ് കഴിച്ചേ.

ഗായത്രി :- ഇന്നലെ എപ്പഴാ വന്നേ?? ഞാൻ ഉറങ്ങിപ്പോയി..

ഞാൻ :- രണ്ടുമണി കഴിഞ്ഞു....

ഗായത്രി :- എവിടെ പോയതാ..?

അവളോട്‌ എല്ലാം വിശദമായിട്ട് പറഞ്ഞ്.

ഗായത്രി :- അതാ മുഖത്ത് ഒരു ക്ഷീണം.. ഞാൻ മാതളം ജ്യൂസ്‌ ഉണ്ടാക്കി തരട്ടെ...??

ഞാൻ :- മ്..

വേഗം എഴുനേറ്റ് അടുക്കളയിലേക്ക് നടന്നു. ഞാൻ വെറുതെ അവളെ നോക്കിയിരുന്നു. അടിക്കളയിലേക്ക് മറയുന്നത് വരെ.. ഇത്രേയുമൊക്കെ ഞാൻ അർഹിക്കുന്നുണ്ടോ??

💬 Comments

View all comments