Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 3 [Batman]
അതോ എടുത്ത് വയ്ക്കണോ??
ഞാൻ :- കഴിച്ചോളാം.. എന്നെ നോക്കിയിരിക്കണ്ട...
ഗായത്രി :- അഹ്.. നോക്കി പോണേ..
ഞാൻ :- ഒക്കെ...
ഞാൻ ലിഫ്റ്റിൽ കേറി. താഴെ എത്തി. വണ്ടിയും എടുത്ത് പുറത്തേക്ക് ഇറങ്ങി...
എന്റെ ഒരു സുഹൃത്തിന്റെ അമ്മ icu ൽ അഡ്മിറ്റാണ്. AB+ രക്തം വേണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ ഞാൻ ഓർത്തേ എന്റെ ab ആണല്ലോ. ഇപ്പോൾ തന്നെ വരാമെന്ന് പറഞ്ഞു ഞാൻ ഇറങ്ങി അങ്ങോട്ടാണ് പോകുന്നത്. കുറച്ചു ദൂരയാണ്. ഇപ്പോൾ രണ്ടുകുപ്പിയുണ്ട്. അത് തീരുമ്പോൾ ഞാൻ അവിടെ എത്തിയാൽ മതി.
19:56>>>>>
ഞാൻ :- എടാ എവിടാ??
വിക്കി :- മൂന്നാം നിലയിൽ കേറി പോരെ..
ലിഫ്റ്റിൽ കേറി അവിടെച്ചെന്നപ്പോൾ അവനും അച്ഛനും നിൽക്കുന്നു.
ഞാൻ :- വിക്കി..
വിക്കി :- അഹ്.. ഡാ.. നീ എത്തിയല്ലേ.. വാ.. മറ്റേ രണ്ട്കുപ്പിയും തീർന്നു. നീ വന്നേ.
ഞാനും അവനും അങ്ങോട്ട് നടന്നു. ബ്ലഡ് എടുക്കാനുള്ള ബെഡിൽ കയറി കിടക്കാൻ പറഞ്ഞു. സിസ്റ്റർ സൂചിയും കുത്തി തന്നിട്ട് കിടന്നോളാൻ പറഞ്ഞു.
പതിനഞ്ചു മിനിറ്റ്.. കഴിഞ്ഞു. ഞാൻ പുറത്തേക്ക് ഇറങ്ങി.
ഞാൻ :- വിക്കി കഴിഞ്ഞെടാ..
വിക്കി..:- ഇതും കൂടിയായാൽ അമ്മ ഒക്കെ ആകുമെന്ന പറയണേ...
ഞാൻ :- പിന്നെ ആകാതെ.. നീ പേടിക്കാതെ അളിയാ.... എന്താടാ അമ്മക്ക് പറ്റിയെ??
വിക്കി :- സിവിയർ അനിമിയ. Hb വളരെ കുറവായിരുന്നു..പക്ഷെ അത് എങ്ങനയാ ഉണ്ടായേ എന്നൊന്നും അറിയില്ല..
ഞാൻ :- ഡോക്ടർ എന്താ പറഞ്ഞേ..?
വിക്കി :- കുഴപ്പമില്ല.. എന്നാലും ശ്രദ്ധിക്കണം.. നന്നായിട്ട് ആഹാരം കഴിക്കണം....
💬 Comments
View all comments